​െട്രയിനിൽ കയറുന്നതിനിടെ വീണ്​ യുവാവിന്​ ഗുരുതര പരിക്ക്​

കൊച്ചി: െട്രയിനിൽ കയറുന്നതിനിടെ കാൽ വഴുതി പ്ലാറ്റ്ഫോമിൽ വീണ് യുവാവിന് ഗുരുതര പരിക്ക്. കോഴിക്കോട് മേരിക്കുന്ന് മാലൂർകുന്ന് കോളനിയിൽ കെ. ബൈജുവാണ്(39) അപകടത്തിൽപെട്ടത്. ഇയാളെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം -കോഴിക്കോട് ജനശദാബ്ദി െട്രയിനിൽ യാത്ര െചയ്യുകയായിരുന്ന ബൈജു വെള്ളം വാങ്ങാൻ എറണാകുളം സൗത്ത് സ്റ്റേഷനിൽ ഇറങ്ങി. കുപ്പിവെള്ളവുമായി തിരിച്ച് െട്രയിനിൽ കയറുന്നതിനിടെ കാൽ വഴുതി പ്ലാറ്റ്ഫോമിൽ തലയിടിച്ച് വീഴുകയായിരുന്നു. ട്രെയിൻ സ്റ്റേഷൻ വിടാൻ തുടങ്ങുമ്പോഴാണ് സംഭവം. ബൈജു വീഴുന്നത് കണ്ടയുടൻ സഹയാത്രികർ അപായച്ചങ്ങല വലിച്ച് െട്രയിൻ നിർത്തി. ഉടൻ സംഭവസ്ഥലത്തുണ്ടായിരുന്ന ആർ.പി.എഫും റെയിൽവേ െപാലീസും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലച്ചോറിന് ഗുരുതര പരിക്കേറ്റ ബൈജു അപകടനില തരണം ചെയ്തിട്ടില്ല. സംഗീത സംവിധായകൻ തേജ് മെർവി​െൻറ ബാൻഡിൽ പ്രവർത്തിക്കുന്ന ബൈജു തിരുവനന്തപുരത്തെ പരിപാടിക്കുശേഷം സുഹൃത്തുക്കളുമൊത്ത് നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.