കലാമണ്ഡലം കേശവ പൊതുവാളിന്​ കഥകളി പുരസ്‌കാരം നൽകി

പൂച്ചാക്കൽ: കഥകളി പ്രധാനവഴിപാടായി നടക്കുന്ന പാണാവള്ളി നാൽപത്തെണ്ണീശ്വരം മഹാദേവക്ഷേത്രം ദേവസ്വം ഏർപ്പെടുത്തിയ രണ്ടാമത് കഥകളി പുരസ്‌കാരം കലാമണ്ഡലം കേശവ പൊതുവാളിന് നൽകി. ക്ഷേത്രോത്സവത്തി​െൻറ സമാപനദിനത്തിൽ ചേർന്ന സാംസ്‌കാരിക സമ്മേളനത്തിൽ കുടുംബ കാരണവർമാരായ കെ. രമേശ കൈമൾ, വിജയൻ കൈമൾ എന്നിവർ ചേർന്നാണ് പുരസ്‌കാരം നൽകിയത്. 10,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. സമ്മേളനം കുറൂർ വാസുദേവൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ബി. ഹരിബാലൻ അധ്യക്ഷത വഹിച്ചു. എം.ആർ.എസ്. മേനോൻ, ആർ. അമൽരാജ്, സജിത് ജി. നായർ, മഞ്ജു കൃഷ്ണൻ എന്നിവർ സംസാരിച്ചു. ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് നിസ്വാർഥ പ്രവർത്തനങ്ങൾ നടത്തിയ സംഘടനകൾക്കും വ്യക്തികൾക്കും നാൽപത്തെണ്ണീശ്വരത്തപ്പൻ സേവകപുരസ്‌കാരം നൽകി. വി.വി.എസ്.ഡി യു.പി സ്കൂൾ വാർഷികാഘോഷം മണ്ണഞ്ചേരി: വിദ്യാഭ്യാസത്തിലൂടെ മാത്രമേ ഉയർച്ച സാധ്യമാകൂവെന്ന് ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്രൻ. പാതിരപ്പള്ളി വി.വി.എസ്.ഡി യു.പി സ്കൂൾ വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇപ്പോൾ പൊലീസ് വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധിച്ചുതുടങ്ങിയിട്ടുണ്ടെന്നും വിദ്യാർഥികളെ കുറ്റവാസനകളിൽനിന്ന് പിന്തിരിപ്പിക്കാൻ ഇതിലൂടെ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാമൂഹികബോധമുള്ള തലമുറയെ വളർത്തിയെടുക്കാൻ രക്ഷിതാക്കളും അധ്യാപകരും ശ്രമിക്കണം. ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ടി. മാത്യു, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജി. മനോജ് കുമാർ, ഉപജില്ല വിദ്യാഭ്യാസ ഓഫിസർ സി.ഡി. ആസാദ്, പഞ്ചായത്ത് അംഗം മുത്തുലക്ഷ്മി, ഹെഡ്മിസ്ട്രസ് എസ്. സിന്ധു, പി.കെ. സീന എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡൻറ് കെ.വി. സജിതകുമാർ അധ്യക്ഷത വഹിച്ചു. ദേവകീകൃഷ്ണൻ ചരമവാർഷികം ചേര്‍ത്തല: കോണ്‍ഗ്രസ് നേതാവായിരുന്ന ദേവകീകൃഷ്ണ​െൻറ 35ാം ചരമ വാര്‍ഷികം വയലാറിൽ നടന്നു. ദേവകീകൃഷ്ണ ഭവനിലെ സ്മൃതിമണ്ഡപത്തില്‍ മക്കളായ വയലാർ രവി എം.പി, എം.കെ. ജിനദേവ് എന്നിവരുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തി. മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻറ് ലതിക സുഭാഷ്, ഡി.സി.സി പ്രസിഡൻറ് എം. ലിജു, എ.എ. ഷുക്കൂര്‍, എം.കെ. അബ്ദുൽ ഗഫൂർ, സി.കെ. ഷാജിമോഹന്‍, എസ്. ശരത്, കെ.ആര്‍. രാജേന്ദ്രപ്രസാദ്, അനില്‍ബോസ്, മധു വാവക്കാട്, സുബ്രഹ്മണ്യദാസ്, പി.ആർ. നാഗ്, സജി കുര്യാക്കോസ്, ജോണി തച്ചാറ, വി.എന്‍. അജയന്‍, ടി.എച്ച്. സലാം, ടി.എസ്. ബാഹുലേയൻ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.