പഞ്ചായത്തി​െൻറ അനുമതിയില്ലാതെ ഇറച്ചിക്കട തുടങ്ങി

കുട്ടനാട്: റവന്യൂ അധികൃതര്‍ സ്റ്റോപ് മെമ്മോ നല്‍കി തടഞ്ഞ നിലത്തില്‍ പഞ്ചായത്തി​െൻറ അനുമതിയില്ലാതെ ഇറച്ചിക്കട പ്രവര്‍ത്തനമാരംഭിച്ചു. ചമ്പക്കുളം പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് ദേവസ്വം പാടത്താണ് നിയമം ലംഘിച്ച് പാടശേഖരം നികത്തി ഇറച്ചിക്കട സ്ഥാപിച്ചത്. ചമ്പക്കുളം സ്വദേശി മോഴികുന്നത്ത് എം.പി. തോമസ് എന്നയാളി​െൻറ ഉടമസ്ഥതയിലുള്ള പാടത്താണ് നിയമലംഘനം. ഇയാളുടെ ഉടമസ്ഥതയിെല സര്‍വേ നമ്പര്‍ 104-ല്‍ 25ലുള്ള അഞ്ചുസ​െൻറ് സ്ഥലമാണ് ദിവസങ്ങള്‍ക്ക് മുമ്പ് അനുമതി ഇല്ലാതെ നികത്താനുള്ള ശ്രമം നടത്തിയത്. തുടര്‍ന്ന്, തണ്ണീര്‍ത്തട സംരക്ഷണനിയമ പരിധിയില്‍ വരുന്ന സ്ഥലം അനധികൃതമായി നികത്താനുള്ള ശ്രമം റവന്യൂ അധികൃതര്‍ തടയുകയായിരുന്നു. പിന്നീട് വില്ലേജ് ഒാഫിസര്‍ സ്ഥലം സന്ദര്‍ശിക്കുകയും രേഖകള്‍ പരിശോധിക്കുകയും ചെയ്തശേഷം സ്ഥലം മണ്ണിട്ടുയര്‍ത്തുന്നതും അവിടെ മറ്റു നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും തടഞ്ഞ് സ്റ്റോപ് മെമ്മോ നല്‍കി. കൂടാതെ, നിയമലംഘനം സംബന്ധിച്ച് വിശദ റിപ്പോര്‍ട്ടും കലക്ടര്‍ക്ക് കൈമാറി. എന്നാല്‍, പിന്നീട് റവന്യൂ അധികാരികളുടെ ഉത്തരവ് മാനിക്കാതെയും പഞ്ചായത്തി​െൻറ അനുമതിയില്ലാതെയുമാണ് കഴിഞ്ഞദിവസം ഇറച്ചിക്കട ആരംഭിച്ചത്. അതേസമയം, ഭൂമി ഡാറ്റ ബാങ്കില്‍ ഉള്‍പ്പെട്ടതാണെന്ന് ചമ്പക്കുളം വില്ലേജ് ഒാഫിസർ ബിന്ദുക്കുട്ടി പറഞ്ഞു. ചമ്പക്കുളം ദേവസ്വം പാടത്തെ സര്‍വേ നമ്പര്‍ 104-ല്‍ 25ല്‍പ്പെട്ട ഡാറ്റ ബാങ്കില്‍ ഉള്‍പ്പെട്ട ഭൂമി മണ്ണിട്ടുയര്‍ത്തിയത് തണ്ണീര്‍ത്തട സംരക്ഷണ നിയമത്തി​െൻറ ലംഘനമാണ്. പരാതി ലഭിച്ച ഉടന്‍ സ്ഥലം സന്ദര്‍ശിക്കുകയും സ്റ്റോപ് മെമ്മോ നല്‍കുകയും കലക്ടര്‍ക്ക് വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തതായി അവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.