പുഴ വൃത്തിയാക്കാൻ എം.എൽ.എ ഫണ്ടിൽനിന്ന്​ തുക കണ്ടെത്തണമെന്ന് മനുഷ്യാവകാശ കമീഷൻ

തിരുവനന്തപുരം: കായംകുളത്തിന് വടക്ക് എൻ.ടി.പി.സിയുടെ സമീപത്തു കൂടി ഒഴുകുന്ന പുഴ വൃത്തിയാക്കുന്നതിനാവശ്യമായ തുക എം.എൽ.എ ഫണ്ടിൽ നിന്ന് ലഭ്യമാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. പത്തയൂർ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡിലൂടെ ഒഴുകുന്ന പുഴയുടെ സമീപത്ത് താമസിക്കുന്നവർ സ്ഥലം കൈയേറി മതിൽ കെട്ടുന്നത് അടിയന്തരമായി തടയണമെന്നും കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് ഉത്തരവിൽ പറഞ്ഞു. കൈയേറ്റക്കാർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കണം. പഞ്ചായത്ത് തലത്തിൽ ബോധവത്കരണ നടപടികൾ നടത്തി പഞ്ചായത്ത് അധീനതയിലൂടെ ഒഴുകുന്ന തോടും പുഴകളും മലിനമാക്കുന്നത് തടയണമെന്നും കമീഷൻ ഉത്തരവിൽ പറഞ്ഞു. കായംകുളം എരുവ - ഈസ്റ്റ് സ്വദേശി കെ.വിനോദ് നൽകിയ പരാതിയിലാണ് ഉത്തരവ്. പുഴയിലേക്ക് ജൈവാവശിഷ്ടങ്ങളും മറ്റും നിക്ഷേപിക്കുന്നതു കാരണം ജലം മലിനമാകുെന്നന്നാണ് പരാതി. പുഴയോട് ചേർന്നുള്ള സ്ഥലം സ്വകാര്യവ്യക്തികൾ കൈയേറുന്നു. എം.എൽ.എ ഫണ്ടിൽനിന്ന് തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതി പ്രമേയം പാസാക്കിയെങ്കിലും നടപടിയെടുത്തിട്ടില്ലെന്ന് പരാതിയിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.