ആപ്പിൾ പ്രോപ്പർട്ടീസ് തട്ടിപ്പിന്​ ഇരയായവർ സമരത്തിന്

കൊച്ചി: ആപ്പിൾ എ ഡേ പ്രോപ്പർട്ടീസ് എന്ന കമ്പനിയുടെ റിയൽ എസ്റ്റേറ്റ് തട്ടിപ്പിന് ഇരയായവർ വീണ്ടും സമരരംഗത്തേക്ക്. കെൽസ ഇടപെട്ട് പ്രശ്നപരിഹാരം ഉണ്ടാക്കിയെന്ന് ബോധപൂർവം പൊതുസമൂഹത്തെ വിശ്വസിപ്പിക്കുകയായിരുന്നു ആപ്പിൾ പ്രോപ്പർട്ടീസ് ഉടമകളായ സാജു കടവിലാൻ, രാജീവ് ചെറുവാര എന്നിവർ ചെയ്തതെന്നും തട്ടിപ്പിനിരയായവർ കൊച്ചിയിൽ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ഇതുസംബന്ധിച്ച് കോടതി നടപടികൾ അനന്തമായി നീളുന്നതിൽ ആശങ്കയുണ്ടെന്നും തട്ടിപ്പിനിരയായവർ പറഞ്ഞു. നഷ്ടപ്പെട്ട ചില്ലിക്കാശുപോലും തിരികെ ലഭിച്ചിട്ടില്ല. നിയമനടപടികൾ അനന്തമായി നീളുന്നതിനാൽ പ്രതീക്ഷ നഷ്ടപ്പെട്ട നിക്ഷേപകരിൽ പലരും ആത്മഹത്യ ചെയ്തു. ആയിരക്കണക്കിന് ആൾക്കാരെ കബളിപ്പിച്ച് 150 കോടിയിലേറെ തട്ടിയെടുത്ത ആപ്പിൾ ഉടമകൾ ഇപ്പോഴും എല്ലാ സുഖസൗകര്യങ്ങളോടെയും രാജകീയമായി കഴിയുകയാണെന്നും തട്ടിപ്പിനിരയായവരുടെ കൂട്ടായ്മയായ ആപ്പിൾ േപ്രാജക്ട്സ് ഇൻവെസ്റ്റേഴ്‌സ് അസോസിയേഷൻസ് ആൻഡ് കൺസോർട്യം ആരോപിച്ചു. കോടികൾ തട്ടിച്ച കേസ് കെൽസ ഏറ്റെടുക്കാൻ ഉണ്ടായ കാരണം ദുരൂഹത നിറഞ്ഞതാണെന്നും തട്ടിപ്പിനിരയായവർ ആരോപിച്ചു. കൺസോർട്യം പ്രതിനിധികളായ പി.കെ. പിള്ള, ജോയ് കെ. പൗലോസ്, മാത്യു ജോസഫ്, സോമനാഥൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.