ഒാഡിറ്റ് റിപ്പോർട്ട് അംഗങ്ങൾക്ക് നൽകിയില്ല; കളമശ്ശേരി നഗരസ‍ഭ യോഗം മുടങ്ങി

കളമശ്ശേരി: ഓഡിറ്റ് റിപ്പോർട്ട് ചർച്ച ചെയ്യാൻ കളമശ്ശേരി നഗരസഭ വിളിച്ച പ്രത്യേക കൗൺസിൽ യോഗം റിപ്പോർട്ടി​െൻറ പകർപ്പ് അംഗങ്ങൾക്ക് നൽകാതിരുന്നതിനെത്തുടർന്ന് നടന്നില്ല. വിവിധ പരാമർശങ്ങളുള്ള 2016-17ലെ ഓഡിറ്റ് റിപ്പോർട്ട് പ്രത്യേക യോഗം വിളിച്ച് ചർച്ച ചെയ്യണമെന്ന് ഭരണകക്ഷിയായ യു.ഡി.എഫിലെ ഒരുവിഭാഗം ആവശ്യപ്പെട്ടതി​െൻറ അടിസ്ഥാനത്തിലായിരുന്നു യോഗം. എന്നാൽ, 32 പേജുള്ള റിപ്പോർട്ട് പഠിക്കാതെ എങ്ങനെ ചർച്ച ചെയ്യുമെന്ന് ഭരണ-പ്രതിപക്ഷ അംഗങ്ങൾ ചോദ്യം ഉയർത്തിയതോടെ യോഗം മുടങ്ങി. 42 അംഗങ്ങൾക്കും റിപ്പോർട്ടി​െൻറ പകർപ്പ് നൽകിയശേഷം കൗൺസിൽ വിളിക്കാമെന്ന് അധ്യക്ഷ അറിയിച്ചതോടെ യോഗം പിരിയുകയായിരുന്നു. അജണ്ടക്കൊപ്പം ഓഡിറ്റ് കോപ്പിയും അംഗങ്ങൾക്ക് മുൻകൂട്ടി നൽകണമായിരുന്നു. ഓഡിറ്റ് റിപ്പോർട്ട് നഗരസഭക്ക് ലഭിച്ചശേഷം രണ്ട് കൗൺസിൽ യോഗങ്ങൾ ചേർന്നിരുന്നു. ഇതിലൊന്നും റിപ്പോർട്ടിനെക്കുറിച്ച് പ്രതിപക്ഷത്തുനിന്ന് കാര്യമായ ചോദ്യങ്ങൾ ഉയർന്നില്ല. എന്നാൽ, ഭരണപക്ഷത്തെ മൂന്ന് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ ഉൾപ്പെടെ 12 കൗൺസിലർമാർ ഓഡിറ്റ് റിപ്പോർട്ട് അജണ്ടയിൽ ഉൾപ്പെടുത്താതിരുന്നതിനെത്തുടർന്ന് യോഗം ബഹിഷ്കരിക്കുകയായിരുന്നു. ബജറ്റ് അവതരണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത യു.ഡി.എഫ് പാർലമ​െൻററി പാർട്ടി യോഗത്തിൽനിന്നും ഒരുവിഭാഗം ഇറങ്ങിപ്പോയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.