ഒരു​ മാസത്തിനകം അപേക്ഷിക്കാത്ത സ്​കൂളുകൾ അടുത്ത അധ്യയന വർഷം അടച്ചുപൂട്ടാം -ഹൈകോടതി

കൊച്ചി: ഒരു മാസത്തിനകം അംഗീകാരത്തിന് അപേക്ഷ നൽകാത്ത സ്കൂളുകൾ അടുത്ത അധ്യയന വർഷം മുതൽ സർക്കാറിന് അടച്ചു പൂട്ടാമെന്ന് ഹൈകോടതി. നേരേത്ത അപേക്ഷ നിരസിച്ചവർക്ക് വീണ്ടും അപേക്ഷ നൽകാമെന്നും ഇതുവരെ നൽകാത്തവർ ഒരു മാസത്തിനകം നൽകണമെന്നുമുള്ള നിർദേശത്തോടെയാണ് സിംഗിൾബെഞ്ച് ഉത്തരവ്. കേന്ദ്ര വിദ്യാഭ്യാസ നിയമം വരുന്നതിന് മുമ്പും ശേഷവും ആരംഭിച്ച സ്കൂളുകൾക്കെല്ലാം ഇത് ഒരുപോലെ ബാധകമാണ്. സെപ്റ്റംബർ 15നകം എല്ലാ അപേക്ഷയും സർക്കാർ പരിഗണിക്കണം. അംഗീകാരമുള്ള സ്കൂളുകൾക്കെല്ലാം എൻ.ഒ.സി നൽകണമെന്ന് നിർദേശിച്ച കോടതി എൻ.ഒ.സി നിഷേധിച്ച് പുറപ്പെടുവിച്ച സർക്കാർ ഉത്തരവുകളെല്ലാം റദ്ദാക്കി. ഇപ്പോൾ പരിഗണനയിലുള്ള അപേക്ഷകൾ നിയമപരമായി പരിശോധിച്ച് തീർപ്പാക്കാനും നിർദേശിച്ചു. സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം 14 വയസ്സുവരെയുള്ള കുട്ടികൾക്ക് നൽകുന്നത് ഉറപ്പാക്കാനാണ് വിദ്യാഭ്യാസ നിയമത്തി​െൻറ 35ാം വകുപ്പി​െൻറ ലക്ഷ്യമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇൗ വകുപ്പനുസരിച്ച് വേണം അപേക്ഷകൾ തീർപ്പാക്കാൻ. നിയമപരമായി അനുവദനീയമായ ഉപാധികൾ അംഗീകാരത്തിന് ബാധകമാക്കാനും അംഗീകാര സർട്ടിഫിക്കറ്റ് നൽകാൻ നിശ്ചിത സമയം നിർണയിക്കാനും സംസ്ഥാന സർക്കാറിന് അധികാരമുണ്ടെന്നു കോടതി പറഞ്ഞു. അഫിലിയേഷന് സി.ബി.എസ്.ഇക്ക് അപേക്ഷ നൽകേണ്ട അവസാന ദിവസം കോടതി 2018 ഒക്ടോബർ 15 വരെ നീട്ടി നൽകി. 2018 ജൂൺ 30 ആയിരുന്നു അവസാന ദിവസമെന്നും ഇതിനുശേഷം ലഭിക്കുന്ന അപേക്ഷകർ 2019 -20ലേേക്ക പരിഗണിക്കാനാവൂവെന്നുമായിരുന്നു സി.ബി.എസ്.ഇ നിലപാട്. അംഗീകാരവുമായി ബന്ധപ്പെട്ട സർക്കാർ നയം മൂലം സമയത്ത് അപേക്ഷ നൽകാനായില്ലെന്ന ചില ഹരജിക്കാരുടെ വാദം പരിഗണിച്ചാണ് തീയതി ഒക്ടോബറിലേക്ക് നീട്ടിയത്. മൂന്നു കിലോമീറ്റർ ചുറ്റളവിലെ മറ്റു സ്കൂളുകളെക്കുറിച്ചുള്ള വിവരങ്ങളും പ്രൊട്ടക്ടഡ് അധ്യാപകരെ നിയമിക്കുന്നതു സംബന്ധിച്ച ചോദ്യങ്ങളും സ്കൂളുകളുടെ അംഗീകാരത്തിന് വേണ്ടിയുള്ള അപേക്ഷ േഫാമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും മറുപടിക്കു നിർബന്ധിക്കരുതെന്ന് കോടതി നിർദേശിച്ചു. സർക്കാർ സഹായമില്ലാത്ത അൺ എയ്ഡഡ് സ്കൂളുകൾ സംരക്ഷിത അധ്യാപകരുടെ നിയമന കാര്യത്തിൽ മറുപടി നൽകാൻ ബാധ്യസ്ഥരല്ല. സ്കൂളുകൾക്ക് അംഗീകാരം നൽകാൻ നിശ്ചിത അളവിൽ സ്ഥലം കൈവശം ഉണ്ടാകണമെന്ന് നിയമപരമായി ആവശ്യപ്പെടാനാവില്ലെന്നും കോടതി വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.