മഹാത്മാ ഗാന്ധി അനുസ്​മരണം

ആലുവ: ഭാരതത്തിലെ അവസാനത്തെ പൗരനും നീതിലഭിച്ചാൽ മാത്രമേ സ്വാതന്ത്ര്യം അർഥപൂർണമാകൂവെന്ന് പറഞ്ഞ മഹാത്മാവിനെ ഇന്ത്യ ജീവിക്കുന്നിടത്തോളം കാലം വിസ്മരിക്കാനാവില്ലെന്ന് യു.ഡി.എഫ് ജില്ല ചെയർമാൻ എം.ഒ. ജോൺ പറഞ്ഞു. എം.ജി ടൗൺ ഹാളിന് മുന്നിൽ കോൺഗ്രസ് സംഘടിപ്പിച്ച മഹാത്മാ ഗാന്ധി അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആലുവ മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് ജോസി പി. ആൻഡ്രൂസ് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൻ ലിസി എബ്രഹാം, കോൺഗ്രസ് നേതാക്കളായ എസ്.എൻ. കമ്മത്ത്, എം.ടി. ജേക്കബ്, ലത്തീഫ് പൂഴിത്തറ, ഫാസിൽ ഹുസൈൻ, കെ.കെ. ജമാൽ, ബാബു കൊല്ലംപറമ്പിൽ, ജി. മാധവൻകുട്ടി, പി.എൻ. ഉണ്ണികൃഷ്ണൻ, പി.ബി. സുനീർ, പി.പി. ജയിംസ്, പി.പി. ഫ്രാൻസിസ്, ആർ. മാധവകുമാർ, മുഹമ്മദ് ഷഫീഖ്, ലിസി സെബാസ്റ്റ്യൻ, സി. ഓമന, പി.കെ. മുകുന്ദൻ, ഹസീം ഖാലിദ്, പീറ്റർ നരികുളം, വി. ചന്ദ്രൻ, ബാബു അമ്പാട്ട്, ടിമ്മി ബേബി, ലീന ജോർജ്, സുമ ബിനി, ടെൻസി വർഗീസ്, ജെറോം മൈക്കിൾ, പി.എ. ആരിഫ്, ബാബു കുളങ്ങര എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.