രക്തസാക്ഷിത്വ ദിനാചരണം

ആലങ്ങാട്: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധി രക്തസാക്ഷിത്വദിനാചരണവും സർവമത പ്രാർഥനയും പുഷ്പാർച്ചനയും നടത്തി ആചരിച്ചു. പാനായിക്കുളം ഇന്ദിരഭവനിൽ നടന്ന ചടങ്ങിൽ കരുമാല്ലൂർ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് ബാബു മാത്യു ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് സുനിൽ തിരുവാല്ലൂർ അധ്യക്ഷത വഹിച്ചു. ഡി.സി.സി മെംബർ പി.കെ. സുരേഷ് ബാബു, കെ.എ. ജയദേവൻ, എബി മാഞ്ഞൂരാൻ, വി.എം. സെബാസ്റ്റ്യൻ, ജോസ്‌ ഗോപുരത്തിങ്കൽ, വി.ബി. ജബ്ബാർ, പി.എസ്. സുബൈർഖാൻ, കെ.പി. പൗലോസ്, മുഹമ്മദ് നിലയിടത്ത്, വി.എം. നസീർ, ബൈജു തറയിൽ, കെ.ടി. പോൾ, കെ.ആർ. പുരുഷോത്തമൻ, കാസിം പാനായിക്കുളം, സെബാസ്റ്റ്യൻ ഒളനാട്, ജോഷി വേവുകാട്, നിഷാദ്, കെ.ഡി. സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.