ജനോത്സവം

മൂവാറ്റുപുഴ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖല കമ്മിറ്റി സംഘടിപ്പിച്ച ജനോത്സവം ബ്ലോക്ക് പഞ്ചായത്ത് ആക്ടിങ് പ്രസിഡൻറ് പായിപ്ര കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ പി.എ. ബഷീർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ആലീസ് കെ. ഏലിയാസ്, മേഖല പ്രസിഡൻറ് മദനമോഹനൻ, കെ.കെ. കുട്ടപ്പൻ, പി.എം. ഗീവർഗീസ്, എം.എസ്. സുരേന്ദ്രൻ, ഷജീന ഇബ്രാഹീം, പഞ്ചായത്ത് അംഗങ്ങളായ ഇ.എ. ഷിഹാബ്, പി.എസ്. ഗോപകുമാർ, നസീമ സുനിൽ, മറിയം ബീവി നാസർ, എം.സി. വിനയൻ, എം.എസ്. ഗിരി, ഇ.എ. ബഷീർ എന്നിവർ സംസാരിച്ചു. വരക്കൂട്ടം, പാട്ട്, നാടകം, സിനിമ എന്നിവയിലൂടെ പ്രകൃതി സംരക്ഷണ സന്ദേശം ജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യം. ഫെബ്രുവരി 28 വരെ നീളുന്ന ജനോത്സവത്തിൽ പശ്ചിമഘട്ടം സംരക്ഷിക്കുക, മദ്യലഭ്യത കുറക്കുക, ഖനി പൊതുസ്വത്താക്കുക, മാലിന്യസംസ്കരണം, ഭരണവും പഠനവും മാതൃഭാഷയിലാക്കുക, മിച്ചവീടുകൾ കണ്ടെത്തുക എന്നീ വിഷയങ്ങളിൽ സംവാദം സംഘടിപ്പിക്കുമെന്ന് പരിഷത്ത് ഭാരവാഹികൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.