തൊഴിലുറപ്പ് തൊഴിലാളികള്‍ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ സമരം നടത്തി

മൂവാറ്റുപുഴ: തൊഴിലുറപ്പ് പദ്ധതി കേന്ദ്ര സര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്നാരോപിച്ച് തൊഴിലാളികള്‍ വിവിധ പഞ്ചായത്ത് ഓഫിസുകളിലേക്ക് മാര്‍ച്ചും ധർണയും നടത്തി. 100- ദിവസം തൊഴില്‍ നല്‍കാൻ 85,000 -കോടി രൂപ ആവശ്യമാെണന്നിരിക്കെ ഈ വര്‍ഷം 38,000 -കോടി രൂപ മാത്രമാണ് അനുവദിച്ചത്. കാര്‍ഷിക മേഖലയിലും പരമ്പരാഗത വ്യവസായ മേഖലയിലും തൊഴിലവസരം സൃഷ്ടിച്ച് രാജ്യത്തെ കാര്‍ഷികോൽപാദനം വർധിപ്പിക്കണമെന്നും വാളകം പഞ്ചായത്ത് ഒാഫിസിന് മുന്നില്‍ സമരം ഉദ്ഘാടനം ചെയ്ത എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂനിയന്‍ ഏരിയ സെക്രട്ടറി കെ.പി. രാമചന്ദ്രന്‍ പറഞ്ഞു. എ.എസ്. അയ്യപ്പൻ അധ്യക്ഷത വഹിച്ചു. സുജാത സതീശന്‍, ബാബു ഐസക്, പി.എം. മദനന്‍, ടി.എം. ജോയി എന്നിവര്‍ സംസാരിച്ചു. റാണി സണ്ണി, സിന്ധു മോഹനന്‍, അംബിക കൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ആവോലി പഞ്ചായത്ത് ഓഫിസിന് മുന്നില്‍ ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി സജി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. വിജയ വിജയന്‍ അധ്യക്ഷത വഹിച്ചു. ടി.പി. സൈജു, സണ്ണി പൈലി, സിനി സത്യന്‍, ഗീത ഭാസ്‌കരന്‍, ഫിലോമിന എന്നിവര്‍ സംസാരിച്ചു. ചിത്രം- വാളകം പഞ്ചായത്ത് ഒാഫിസിന് മുന്നില്‍ എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂനിയൻ നേതൃത്വത്തില്‍ നടത്തിയ സമരം ഏരിയ സെക്രട്ടറി കെ.പി. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.