സുരക്ഷിതം 2018 തൊഴിലാളികളുടെ സുരക്ഷക്ക്​ മുഖ്യപരിഗണന നല്‍കണം ^കെ. ബിജു

സുരക്ഷിതം 2018 തൊഴിലാളികളുടെ സുരക്ഷക്ക് മുഖ്യപരിഗണന നല്‍കണം -കെ. ബിജു കാക്കനാട്: തൊഴിലാളികളുടെ സുരക്ഷിതത്വത്തിനും ആരോഗ്യത്തിനും ഭീഷണിയാകുന്ന വിഷയങ്ങളില്‍ തൊഴിലാളികളിലും മാനേജ്‌മ​െൻറിലും അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച അന്താരാഷ്ട്ര സെമിനാറും പ്രദര്‍ശനവും 'സുരക്ഷിതം 2018' ലേബര്‍ കമീഷണര്‍ കെ. ബിജു ഉദ്ഘാടനം ചെയ്തു. തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കുന്നതിന് മുഖ്യപരിഗണന നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലിടങ്ങളിലെ സുരക്ഷക്കും തൊഴിലുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങള്‍ക്കും വികസിത രാജ്യങ്ങള്‍ വലിയ പ്രാധാന്യം നല്‍കുന്നു. അസംഘടിത തൊഴില്‍ മേഖലയില്‍ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ ഏറെ കാര്യങ്ങള്‍ നടപ്പാക്കാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ജര്‍മനിയിലെ തൊഴില്‍ സുരക്ഷിതത്വ -ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാറ്റ്യൂട്ടറി ജര്‍മന്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് ഏജന്‍സി ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. സംസ്ഥാനത്തെ കെട്ടിട നിർമാണ, ഫാക്ടറി തൊഴിലാളി, മാനേജ്‌മ​െൻറ് രംഗത്തെ 400ഓളം പ്രതിനിധികള്‍ പങ്കെടുത്തു. തൊഴിലാളികള്‍ക്കാവശ്യമായ ആധുനിക ജർമന്‍ നിർമിത സ്വയംരക്ഷ ഉപകരണങ്ങള്‍, ശ്വാസകോശ രോഗങ്ങളില്‍നിന്ന് സംരക്ഷണം നല്‍കുന്ന യൂറോപ്യന്‍ ഉപകരണങ്ങള്‍, കൊച്ചി കപ്പല്‍ നിർമാണ ശാല, റിഫൈനറി, പെട്രോനെറ്റ് എൽ.എൻ.ജി എന്നിവിടങ്ങളിലെ സുരക്ഷിതത്വ ആരോഗ്യ ഉപകരണങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും സംഘടിപ്പിച്ചു. ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് ഡയറക്ടര്‍ പി. പ്രമോദ്, സീനിയര്‍ ജോയൻറ് ഡയറക്ടര്‍ എസ്. മണി, ജോയൻറ് ഡയറക്ടര്‍ റോയ് പി. പയസ്, റമദ റിസോര്‍ട്ട് സെക്യൂരിറ്റി ഇന്‍ ചാര്‍ജ് സിബി പോത്തന്‍, കൊച്ചിന്‍ റിഫൈനറി, പെട്രോനെറ്റ് എൽ.എൻ.ജി, ഷിപ്യാര്‍ഡ്, കൊച്ചി സര്‍വകലാശാല എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. അടിയന്തര രക്ഷാപ്രവര്‍ത്തന വാഹനവുമായി കൊച്ചിന്‍ റിഫൈനറി കൊച്ചി: 'സുരക്ഷിതം 2018'​െൻറ ഭാഗമായ പ്രദര്‍ശനത്തില്‍ അപകടകരമായ വസ്തുക്കളുടെ ചോര്‍ച്ചയോ പ്രകൃതിദുരന്തങ്ങളോ ഉണ്ടായാല്‍ അടിയന്തര രക്ഷാപ്രവര്‍ത്തനത്തിന് സജ്ജീകരണങ്ങളുമുള്ള എമര്‍ജന്‍സി റെസ്പോണ്‍സ് വെഹിക്കിളുമായി കൊച്ചിന്‍ റിഫൈനറി. ഹസാർഡസ് മെറ്റീരിയല്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് വെഹിക്കിള്‍ എന്ന ഈ സംവിധാനം ഓസ്ട്രിയയിലാണ് നിർമിച്ചത്. ജര്‍മനിയിലാണ് വാഹനത്തി​െൻറ ചേസിസ് നിർമിച്ചത്. പെട്രോളിയം ഉൽപന്നങ്ങളുടെ ചോര്‍ച്ച, പ്രകൃതിദുരന്തങ്ങള്‍, കെട്ടിടം തകരുക, തീപിടിത്തം തുടങ്ങിയ അപകടകരമായ സാഹചര്യങ്ങളില്‍ വാഹനം അടിയന്തര രക്ഷാപ്രവര്‍ത്തനം സാധ്യമാക്കും. എട്ട് കംപാര്‍ട്ട്‌മ​െൻറുകളുണ്ട്. മിനി കണ്‍ട്രോള്‍ റൂം, ലൈറ്റ് മാസ്റ്റ്, തെര്‍മല്‍ ഇമേജിങ് കാമറ എന്നീ സംവിധാനങ്ങള്‍ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമവും വേഗത്തിലുമാക്കും. രണ്ട് കിലോമീറ്റര്‍ വരെ സൂം ചെയ്യാവുന്ന കാമറയാണ് വാഹനത്തിന് മുകളില്‍ ഘടിപ്പിച്ചിട്ടുള്ളത്. പുക നിറഞ്ഞ് കാഴ്ച മറയുന്ന സന്ദര്‍ഭങ്ങളില്‍ വളരെയധികം ഫലപ്രദമാണ് തെര്‍മല്‍ ഇമേജിങ് കാമറയെന്ന് റിഫൈനറി അധികൃതര്‍ പറയുന്നു. വാതകച്ചോര്‍ച്ചയുണ്ടായാല്‍ ചോര്‍ന്ന വാതകങ്ങള്‍ വലിച്ചെടുക്കുന്നതിന് പമ്പുകളും അത് ശേഖരിക്കുന്നതിന് 5000 ലിറ്റര്‍ ശേഷിയുള്ള കണ്ടെയ്‌നറുകളും വാഹനത്തിലുണ്ട്. രാജ്യത്ത് കൊച്ചിന്‍ റിഫൈനറിക്ക് മാത്രമാണ് ഈ സംവിധാനമുള്ളത്. എട്ട് കോടി രൂപയാണ് വില. മൂന്നുപേരാണ് വാഹനം പ്രവര്‍ത്തിപ്പിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.