ആംഗ്ലോ ഇന്ത്യൻ മിഷൻ സെമിനാർ

കൊച്ചി: ആംഗ്ലോ ഇന്ത്യൻ സമൂഹത്തി​െൻറ ഉന്നമനത്തിനും അവകാശങ്ങൾ നേടിയെടുക്കാനും സെൻട്രൽ ബോർഡ് ഓഫ് ആംഗ്ലോ ഇന്ത്യൻ എജുക്കേഷൻ സെമിനാർ നടത്തും. ആംഗ്ലോ ഇന്ത്യൻ മിഷൻ എന്ന പേരിൽ ശനിയാഴ്ച രാവിലെ പത്തിന് എറണാകുളം ആശീർഭവനിലാണ് പരിപാടി. റിച്ചാർഡ് ഹേ എം.പി ഉദ്ഘാടനം ചെയ്യും. വിവിധ വിഷയങ്ങളിൽ പ്രമുഖർ ക്ലാസെടുക്കും. സസ്യാഹാര സമാജം രൂപവത്കരിക്കും കൊച്ചി: കേരളീയരെ സസ്യാഹാര രീതിയിലേക്ക് കൊണ്ടുവരുന്നതിന് 100 സസ്യാഹാര സംഘങ്ങൾ രൂപവത്കരിക്കുമെന്ന് ജനാരോഗ്യ പ്രസ്ഥാനം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വെജിറ്റേറിയൻ ഹോട്ടലുകൾ, പഴക്കടകൾ, പച്ചക്കറി കടകൾ, കരിക്ക് വിൽപനക്കാർ, കൃഷിക്കാർ, ബദൽ ചികിത്സകർ എന്നിവരെയെല്ലാം ഉൾപ്പെടുത്തി സസ്യാഹാര സമാജം രൂപവത്കരിക്കും. മാർച്ച് 11ന് രാവിലെ പത്തിന് എറണാകുളം ടൗൺ ഹാളിൽ ചേരുന്ന സംഗമത്തിലാണ് സമാജം രൂപവത്കരിക്കുന്നത്. താൽപര്യമുള്ള വ്യക്തികളും സംഘടനകളും ജനാരോഗ്യ പ്രസ്‌ഥാനത്തിലേക്ക്‌ എസ്.എം.എസ് അയക്കണം. മൊബൈൽ നമ്പർ: 98950 33171. വാർത്തസമ്മേളനത്തിൽ ചെയർമാൻ ഡോ. ജേക്കബ് വടക്കൻചേരി, വൈസ് ചെയർമാൻ കെ.വി. സുഗതൻ, ജന. കൺവീനർ കുമാരൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.