വേമ്പനാട്ടു കായലിലെ മാലിന്യം നീക്കും

തൃപ്പൂണിത്തുറ: സി.പി.ഐ ജില്ല സമ്മേളനത്തോടനുബന്ധിച്ച് മത്സ്യത്തൊഴിലാളി ഫെഡറേഷ​െൻറ (എ.ഐ.ടി.യു.സി) ആഭിമുഖ്യത്തിൽ വേമ്പനാട്ടു കായലിലെ പ്ലാസ്റ്റിക് മാലിന്യം നീക്കും. ഇൗമാസം 12ന് രാവിലെ ഒമ്പതിന് ഉദയംപേരൂർ പനച്ചിക്കൽ ഫിഷ് ലാൻഡിങ് സ​െൻററിൽ നടക്കുന്ന ചടങ്ങിൽ സി.പി.ഐ ജില്ല സെക്രട്ടറി പി. രാജു ഉദ്ഘാടനം ചെയ്യും. ജില്ല അസിസ്റ്റൻറ് സെക്രട്ടറി കെ.എൻ. സുഗതൻ, മണ്ഡലം സെക്രട്ടറി പി.വി. ചന്ദ്രബോസ്, മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.രഘുവരൻ എന്നിവർ പങ്കെടുക്കും. ഉദയംപേരൂർ പഞ്ചായത്തിലെ പന്ത്രണ്ടിലധികം കടവുകളിൽ മത്സ്യത്തൊഴിലാളികൾ മാലിന്യങ്ങൾ ശേഖരിക്കും. മെട്രോ: പുതിയ പഠനം നടത്തണം തൃപ്പൂണിത്തുറ: മെട്രോ റെയിൽ പ്രതിദിനം 20 ലക്ഷത്തോളം രൂപ നഷ്ടത്തിലാണെന്ന വെളിപ്പെടുത്തലി​െൻറ അടിസ്ഥാനത്തിൽ രണ്ടാം ഘട്ടത്തിന് പഠനം നടത്തണമെന്ന് തൃപ്പൂണിത്തുറ രാജനഗരി യൂനിയൻ ഓഫ് െറസി. അസോസിയേഷൻ (ട്രൂറ) എക്സി. കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ട്രൂറ ചെയർമാൻ വി.പി. പ്രസാദ് അധ്യക്ഷത വഹിച്ചു. കൺവീനർ വി.സി. ജയേന്ദ്രൻ, ഭാരവാഹികളായ എ.ടി. ജോസഫ്, എസ്.കെ. ജോയി, ഡി. മനോഹരൻ, ജോളി -ജയിംസ്, എം. രവി, എ.എ. പൗലോസ് എന്നിവർ സംസാരിച്ചു. വെള്ളക്കരം കുടിശ്ശിക ഒടുക്കണം കൊച്ചി: കേരള വാട്ടര്‍ അതോറിറ്റി, തൃക്കാക്കര സെക്ഷനുകീഴില്‍ വെള്ളക്കരം കുടിശ്ശിക ഒടുക്കണമെന്നും അല്ലാത്തപക്ഷം മറ്റൊരു അറിയിപ്പു കൂടാതെ കണക്ഷന്‍ വിച്ഛേദിക്കുമെന്നും അസി. എൻജിനീയര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.