അപകടത്തില്‍ പരിക്കേറ്റ യുവാവി​െൻറ കാല്‍ പ്ലാസ്​റ്റിക് സര്‍ജറിയിലൂടെ പുനഃസൃഷ്​ടിച്ചു

കൊച്ചി: ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ തമിഴ്‌നാട്ടില്‍നിന്നുള്ള ശബരിമല സന്ദര്‍ശകരുടെ ബസുമായി കൂട്ടിയിടിച്ച് കാല്‍മുട്ടിന് താഴെ പൂര്‍ണമായും തകര്‍ന്ന യുവാവി​െൻറ വലതുകാല്‍ പ്ലാസ്റ്റിക് സര്‍ജറിയിലൂടെ പുനഃസൃഷ്ടിച്ചു. പത്തനംതിട്ട തുലാപ്പള്ളി പേഡികയില്‍ ജോര്‍ജിനാണ് എറണാകുളം സ്‌പെഷ്യലിസ്റ്റ്സ് ആശുപത്രിയിലെ പ്ലാസ്റ്റിക് സര്‍ജറി വിദഗ്ധരുടെ നേതൃത്വത്തില്‍ നാലുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ വലതുകാല്‍ തിരിച്ചു കിട്ടിയത്. ഇൗ മാസം എട്ടിന് രാത്രിയാണ് ജോര്‍ജിനെ സ്‌പെഷ്യലിസ്റ്റ്സ് ആശുപത്രിയില്‍ എത്തിച്ചത്. ടാപ്പിങ് തൊഴിലാളിയായ ജോര്‍ജ് ഇൗ മാസം ഏഴിന് ഉച്ചക്ക് സ്വകാര്യ ആവശ്യത്തിനായി വട്ടപ്പാറയിെല വീട്ടില്‍നിന്ന് തുലാപ്പള്ളിയിലേക്ക് ബൈക്കില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും കാലിലെ ഞരമ്പുകള്‍ ഏതാണ്ട് പൂര്‍ണമായും തകര്‍ന്നതിനാല്‍ വിദഗ്ധ ചികിത്സക്കായി സ്‌പെഷ്യലിസ്റ്റ്സ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിവാഹതിനായ ജോര്‍ജ് വയോധികരായ മാതാപിതാക്കള്‍ക്കൊപ്പമാണ് താമസം. ശസ്ത്രക്രിയക്ക് ഡോ. സെന്തില്‍കുമാര്‍, ഡോ. മനോജ് സനാപ്, ഡോ. ബിനു, ഡോ. രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.