ഏത്തവാഴ കൃഷി പ്രതിസന്ധിയിൽ

ഹരിപ്പാട്: ദിനേന വിലകുറയുന്നത്‌ ഏത്തവാഴകൃഷിയെ പ്രതിസന്ധിയിലാക്കുന്നു. കഴിഞ്ഞ സീസണില്‍ കിലോക്ക് 60 രൂപവരെ വില ലഭിച്ചിരുന്ന ഏത്തക്കായക്ക് ഇപ്പോള്‍ 20 രൂപ മാത്രമേ ലഭിക്കുന്നുള്ളൂ. ഉൽപാദനം വർധിച്ചത് തമിഴ് ലോബികളുടെ ഇടപെടൽ ശക്തമാക്കിയിട്ടുണ്ട്. ഉൽപാദനം കുറക്കുകയും കര്‍ഷകരെ കൃഷിയില്‍നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് തമിഴ് ലോബിയുടെ ഇടപെടല്‍. തമിഴ്നാട്ടില്‍നിന്നും മറ്റും വിഷലിപ്തമായ ഏത്തയ്ക്ക വ്യാപകമായി കേരളത്തിലേക്ക് എത്തുന്നുണ്ട്. നിലവിലെ അവസ്ഥ കര്‍ഷകരുടെ മനോവീര്യം തകര്‍ക്കാന്‍ കാരണമായി. ആയിരക്കണക്കിന് കര്‍ഷകരാണ് ഈ മേഖലയില്‍ ഉപജീവനമാര്‍ഗം കണ്ടെത്തിയിരുന്നത്. കാലവര്‍ഷം ശക്തമായാല്‍ താഴ്ന്ന പ്രദേശങ്ങളായ കുട്ടനാടന്‍ മേഖലയിലെ ഏത്തവാഴകൃഷി പരാജയപ്പെടലാണ് പതിവ്. കാലവര്‍ഷക്കെടുതി തടസ്സമാകില്ലെന്ന വിശ്വാസത്തിലാണ് അടുത്ത ഓണം വിപണി ലക്ഷ്യം വെച്ച് ഏത്തവാഴ കൃഷിതുടങ്ങിയത്. പഠനാമൃതം ആരംഭിച്ചു ആലപ്പുഴ: സൗഹൃദ സാമൂഹിക സേവന സന്നദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ എസ്.എസ്.എ ല്‍.സി വിദ്യാർഥികള്‍ക്കായുള്ള പരീക്ഷ പരിശീലന പദ്ധതിയായ പഠനാമൃതം എസ്.ഡി.വി. ഗേള്‍സ് ഹൈസ്‌കൂളില്‍ ആരംഭിച്ചു. മത്സ്യബോര്‍ഡ്് ചെയര്‍മാന്‍ പി.പി. ചിത്തരഞ്ജന്‍ ഉദ്ഘാടനം ചെയ്തു. സൗഹൃദ പ്രസിഡൻറ് പി. ജ്യോതിസ് അധ്യക്ഷത വഹിച്ചു. എസ്.ഡി. കോളജ് മാനേജിങ് കമ്മിറ്റി അംഗം എസ്. രാമാനന്ദ്, പി.പി. ഗീത, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ബീനാഭായി എന്നിവര്‍ സംസാരിച്ചു. സൗഹൃദ സെക്രട്ടറി ബി. നസീര്‍ സ്വാഗതം പറഞ്ഞു. ടോംസ് ആൻറണി ക്ലാസ് നയിച്ചു. ഏകദിന സെമിനാറും അവാർഡുദാനവും ചെങ്ങന്നൂർ: ആയുർവേദ മെഡിക്കൽ അസോസിയേഷ​െൻറ നേതൃത്വത്തിൽ ഏകദിന സെമിനാറും പുതുസംരംഭകർക്കുള്ള അവാർഡ് വിതരണവും 14-ന് ഹോട്ടൽ നവര്നയിൽ നടക്കും. പുതിയ ക്ലിനിക്കുകൾ തുടങ്ങുന്നതിനെപ്പറ്റിയും നിയമ വശങ്ങൾ, മാർക്കറ്റിങ്, ബാങ്കിങ്, വായ്പാലഭ്യത തുടങ്ങിയവയെക്കുറിച്ച് പ്രഗല്ഭ ഡോക്ടർമാർ ക്ലാസെടുക്കും. പുതുസംരംഭകർക്കുള്ള അവാർഡിന് അപേക്ഷിക്കേണ്ട അവസാന തീയതി 12 ആണ്. ഫോൺ: 8606710011
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.