നിലം നികത്തൽ വ്യാപകം; അധികൃതർക്ക് മൗനം

നാട്ടുകാർ കലക്ടർക്ക് പരാതി നൽകി ചെങ്ങന്നൂർ:- നിയമങ്ങൾ കാറ്റിൽ പറത്തി ചെങ്ങന്നൂർ താലൂക്കിലെ വിവിധ പഞ്ചായത്തുകളിലെ തോടുകളും നീർത്തടങ്ങളും വ്യാപകമായി മണ്ണടിച്ച് നികത്തുന്നു. ബന്ധപ്പെട്ടവർക്ക് ഒരു മാസം മുമ്പ് റിപ്പോർട്ട് നൽകിയിട്ടും അനധികൃത നിലംനികത്തൽ വ്യാപകമായി തുടരുകയാണ്. മാന്നാർ പഞ്ചായത്തിലെ കുരട്ടിശ്ശേരി വില്ലേജിൽ പാവുക്കര വിരിപ്പിൽ ദേവി ക്ഷേത്രത്തിനു സമീപം, കുരട്ടിശ്ശേരി വില്ലേജ് ഒാഫിസിന് സമീപം, തിരുവൻവണ്ടൂരിലും ഇരമല്ലിക്കര എന്നിവിടങ്ങളിലാണ് അധികൃതരുടെ മൗനാനുവാദത്തോടെ നിലങ്ങൾ മണ്ണടിച്ച് നികത്തുന്നതായി പരാതിയുയരുന്നത്. ജലസേചന സൗകര്യമുള്ള അപ്പർ കുട്ടനാടൻ കാർഷിക മേഖലയിൽ ഉൾപ്പെട്ട നിലമാണ് പാവുക്കരയിലെ പാടശേഖരം. കുരട്ടിശ്ശേരി വില്ലേജ് ഒാഫിസിന് സമീപം അനധികൃത നിലംനികത്തൽ നടക്കുന്നതുമായി ബന്ധപ്പെട്ട് ഒമ്പത് മാസങ്ങൾക്ക് മുമ്പ് ഇതേ വില്ലേജ് ഒാഫിസിൽനിന്നും സ്റ്റോപ് മെമ്മോ നൽകിയതാണ്. എന്നാൽ, ചില പ്രാദേശിക രാഷ്ട്രീയ കക്ഷികളുടെ നേതാക്കളും വില്ലേജ് ഒാഫിസിലെ ചില ഉദ്യോഗസ്ഥരും ചേർന്ന് നിലംനികത്തുന്നതിന് കൂട്ടുനിൽക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു. തിരുവൻവണ്ടൂർ പഞ്ചായത്തിലെ ഇരമല്ലക്കര പാലൂർപടി ഭാഗത്ത് പുറംമ്പോക്ക് തോട് സ്വകാര്യവ്യക്തി നിരവധി ലോഡ് മണ്ണടിച്ച് നികത്തി. എല്ലാ ദിവസവും പുലർച്ച രണ്ടുമുതൽ രാവിലെ ഒമ്പതുവരെ മുളക്കുഴ, പെരിങ്ങാല, കൊഴുവല്ലൂർ, ആല, തുടങ്ങിയ സ്ഥലങ്ങളിൽനിന്നും മണ്ണ് ഖനനം ചെയ്ത് കടത്തുകയാണ്. റോഡുപണിയുമായി ബന്ധപ്പെെട്ടന്നു പറഞ്ഞാണ് പാസ് വാങ്ങുന്നത്. ഈ മണ്ണാണ് നികത്താനായി ഉപയോഗിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. നിലംനികത്തൽ തടയണമെന്ന് ആവശ്യപ്പെട്ട് കലക്ടർക്ക് നാട്ടുകാർ പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.