(പടം) ദലിതരെയും അശരണരെയും മുഖ്യധാരയിലെത്തിക്കും ^മന്ത്രി കൃഷന്‍ പാല്‍ ഗുര്‍ജര്‍

(പടം) ദലിതരെയും അശരണരെയും മുഖ്യധാരയിലെത്തിക്കും -മന്ത്രി കൃഷന്‍ പാല്‍ ഗുര്‍ജര്‍ കാക്കനാട്: ദലിതരും പീഡിതരും അശരണരുമായവരെ സമൂഹത്തി​െൻറ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്തുവരുകയാണെന്ന് കേന്ദ്ര സഹമന്ത്രി കൃഷന്‍ പാല്‍ ഗുര്‍ജര്‍. രാഷ്ട്രീയ വയോശ്രീയോജന പദ്ധതിപ്രകാരം 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള ഉപകരണ വിതരണ ക്യാമ്പ് തൃക്കാക്കര മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹികനീതി ശാക്തീകരണ വകുപ്പി​െൻറയും ജില്ല ഭരണകൂടത്തി​െൻറയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ക്യാമ്പിന് നേതൃത്വം നല്‍കിയത് ആര്‍ട്ടിഫിഷ്യല്‍ ലിമ്പ്സ് മാനുഫാക്ചറിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (അലിംകോ)യാണ്. 719 ഗുണഭോക്താക്കള്‍ക്ക് 27ലക്ഷത്തി​െൻറ 1098 ഉപകരണങ്ങളാണ് വിതരണം ചെയ്തത്. കെ.വി. തോമസ് എം.പി അധ്യക്ഷത വഹിച്ചു. കലക്ടർ മുഹമ്മദ് വൈ. സഫീറുല്ല, സാമൂഹികനീതി വകുപ്പ് ഡയറക്ടര്‍ പി.ബി. നൂഹ്, ജില്ല സാമൂഹികനീതി വകുപ്പ് ഓഫിസര്‍ പ്രീതി വിത്സണ്‍, തൃക്കാക്കര നഗരസഭ അധ്യക്ഷ കെ.കെ. നീനു, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.എസ്. പീതാംബരന്‍, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മേരി ബേബി, രായമംഗലം പഞ്ചായത്ത് അംഗം ജ്യോതിഷ് എന്നിവര്‍ പങ്കെടുത്തു. സംസാര-ശ്രവണ വൈകല്യമുള്ള കുട്ടികള്‍ക്ക് സൗജന്യ ചികിത്സ കാക്കനാട്: കേരളത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ സംസാര-ശ്രവണ വൈകല്യമുള്ള കുട്ടികള്‍ക്ക് കോക്ലിയര്‍ ഇംപ്ലാൻറ് ചികിത്സ പൂർണമായും സൗജന്യമായി നല്‍കുന്നതിന് കേന്ദ്രസര്‍ക്കാര്‍ തയാറാണെന്ന് കേന്ദ്ര മന്ത്രി കൃഷന്‍ പാല്‍ ഗുര്‍ജര്‍ അറിയിച്ചു. ആറ് ലക്ഷത്തോളം രൂപ ചെലവ് വരുന്ന ശസ്ത്രക്രിയ ഇതുവെര ആയിരത്തിലധികം പേര്‍ക്ക് സൗജന്യമായി നല്‍കി. കേരളത്തിലെ ഭിന്നശേഷിക്കാരുടെ ആവശ്യങ്ങള്‍ തിരിച്ചറിയാനും അവ പരിഹരിക്കാനുമായി കൂടുതല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാനും മന്ത്രി നിര്‍ദേശിച്ചു. കേരളത്തിലെ ഗുണഭോക്താക്കള്‍ക്കായി പദ്ധതി ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹൈസ്‌കൂള്‍ അസിസ്റ്റൻറ് അഭിമുഖം 16 മുതല്‍ കൊച്ചി: എറണാകുളം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റൻറ് (നാച്വറല്‍ സയന്‍സ്) തസ്തികയുടെ തെരഞ്ഞെടുപ്പിലേക്ക് (കാറ്റഗറി നമ്പര്‍ 659/12) 2017 ഒക്‌ടോബര്‍ 24-ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്കായുള്ള അഭിമുഖം 16, 17, 18, 23, 24, 25 തീയതികളില്‍ ജില്ല പി.എസ്.സി ഓഫിസില്‍ നടത്തും. ഉദ്യോഗാര്‍ഥികള്‍ക്കുള്ള ഇൻറർവ്യൂ മെമ്മോ അയച്ചിട്ടുണ്ട്. ജനുവരി 12നകം മെമ്മോ ലഭിക്കാത്ത ഉദ്യോഗാര്‍ഥികള്‍ ജില്ല പി.എസ്.സി ഓഫിസുമായി ബന്ധപ്പെടണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.