മത്സരിക്കാനാളില്ല; വിചിത്രം, വിചിത്രവീണ

തൃശൂർ: 2008നുശേഷം ആരും മത്സരിക്കാനില്ല. കോടതികയറി എത്തിയ മത്സര ഇനമായ വിചിത്രവീണ മത്സരം ഒഴിവാക്കാനുമാവില്ല. കോടതി ഉത്തരവുള്ളതിനാൽ വിചിത്രവീണ വിചിത്ര ആചാരം കണക്കെ ഇന്നും കേരള സ്കൂൾ കലോത്സവത്തിൽ തുടരുകയാണ്. പേര് സൂചിപ്പിക്കുന്നതുപോലെ വിചിത്രമാണ് വിചിത്രവീണയുടെ കാര്യവും. ഹൈസ്കൂൾ വിഭാഗം വീണ/വിചിത്രവീണ മത്സരത്തിൽ പങ്കെടുക്കാൻ 11 പേരാണ് ഉണ്ടായിരുന്നത്. എന്നാൽ, ഇവരാരും വിചിത്രവീണ വായിച്ചില്ല. എന്നാൽ, വീണമത്സരത്തിൽ പങ്കെടുത്ത മുഴുവൻപേരും തകർപ്പൻ പ്രകടനമാണ് നടത്തിയത്. 11 പേർക്കും എ ഗ്രേഡ് ലഭിച്ച പ്രകടനത്തിൽ മതിലകം സ​െൻറ് ജോസഫ്സ് സ്കൂളിലെ അരുന്ധതിദേവിയുടെ പ്രകടനം വേറിട്ടതായി. കാര്യം ഇതാണെങ്കിലും വിചിത്രവീണ സദസ്സിനുപോലും വിചിത്രമാണ്. ഏകതന്ത്രി വീണയുടെ ആധുനികരൂപമാണ് ഗോട്ടുവാദ്യം എന്നറിയപ്പെടുന്ന ഹിന്ദുസ്ഥാനി സംഗീതോപകരണമായ വിചിത്രവീണ. സാദാ വീണയിലെ ചെറുകമ്പികൾ ഒഴിവാക്കിയ രൂപം. ഗോട്ടുവാദ്യം എന്നറിയപ്പെടുന്ന വിചിത്രവീണ കേരള സ്കൂൾ കലോത്സവത്തിൽ എത്തിയത് കോടതി കയറിയാണ്. 2008ൽ ജില്ല കലോത്സവത്തിൽ ഒരു മത്സരാർഥി വീണവാദനത്തിൽ പങ്കെടുത്തത് ഗോട്ടുവാദ്യം ഉപയോഗിച്ചാണ്. ഇത് അയോഗ്യതയായി കൽപിക്കപ്പെട്ടപ്പോൾ രക്ഷിതാക്കൾ കോടതിയെ സമീപിച്ചു. ഗോട്ടുവാദ്യമായിരുന്ന വിചിത്രവീണയെ കോടതി മത്സര ഇനമാക്കിയെങ്കിലും പിന്നീടൊരിക്കലും ഒരു വിദ്യാർഥിയും ഈ ഇനത്തിൽ പങ്കെടുത്തിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.