രോഗികൾക്കും കൂട്ടിരിപ്പ് കാർക്കും ഭക്ഷണം നൽകി

പിറവം: 'വിശപ്പിന് ഭക്ഷണം ജീവന് രക്തം' എന്ന സന്ദേശവുമായി ഡി.വൈ.എഫ്.ഐ മണീട് മേഖല കമ്മിറ്റി കളമശ്ശേരി മെഡിക്കൽ കോളജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണ വിതരണം നടത്തി. 2,225 ഭക്ഷണ പൊതികൾ ശേഖരിച്ചതിൽ അധികമായത് കക്കാട് ക്രിസ്തുരാജ പ്രയർ സ​െൻററിലെ അന്തേവാസികൾക്ക് നൽകി. ഭക്ഷണപ്പൊതി കയറ്റിയ വാഹനങ്ങൾ സംസ്ഥാന കമ്മിറ്റി അംഗം പി.ബി. രതീഷ് ഫ്ലാഗ്ഓഫ് ചെയ്തു. സി.പി.എം ഏരിയ കമ്മിറ്റി അംഗങ്ങളായ എ.ഡി ഗോപി, ബീന ബാബുരാജ്, കെ.എസ്. രാജു, ലോക്കൽ സെക്രട്ടറി കെ.ബി. അരുൺകുമാർ, ഡി.വൈ.എഫ്.ഐ മേഖല ഭാരവാഹികളായ ജയ്സൺ പൗലോസ്, അഭിലാഷ് കുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.