(പടം) സർക്കാർ ജീവനക്കാ​​െരക്കാൾ പരിഗണന ഇതരസംസ്ഥാന തൊഴിലാളികൾക്ക്​ ^എൻ.ജി.ഒ അസോസിയേഷൻ

(പടം) സർക്കാർ ജീവനക്കാെരക്കാൾ പരിഗണന ഇതരസംസ്ഥാന തൊഴിലാളികൾക്ക് -എൻ.ജി.ഒ അസോസിയേഷൻ കൊച്ചി: അഞ്ചര ലക്ഷത്തോളം അധ്യാപകർക്കും ജീവനക്കാർക്കും നൽകാത്ത പരിഗണനയാണ് അഞ്ചുലക്ഷം വരുന്ന ഇതരസംസ്ഥാന തൊഴിലാളികൾക്ക് സർക്കാർ നൽകുന്നതെന്ന് എൻ.ജി.ഒ അേസാസിയേഷൻ സംസ്ഥാന സെക്രട്ടറി എ.എം. ജാഫർഖാൻ. വിവിധ ആവശ്യങ്ങളുന്നയിച്ച് ജില്ല മെഡിക്കൽ ഒാഫിസിലേക്ക് ജില്ല കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാർ ജീവനക്കാർക്ക് നൽകുന്ന മെഡിക്കൽ റീ-ഇംപേഴ്സ്മ​െൻറ്, പലിശരഹിത വായ്പ എന്നിവ നിർത്തലാക്കി ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് തുക ഇൗടാക്കി ഇൻഷുറൻസ് പദ്ധതി ഏർപ്പെടുത്തി. എന്നാൽ, ഇതരസംസ്ഥാന തൊഴിലാളികൾക്ക് സർക്കാർ സൗജന്യമായി ഇൻഷുറൻസ് ഏർപ്പെടുത്തുന്നു. ഇത് ജീവനക്കാരോട് കാണിക്കുന്ന വഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് എം.ജെ. തോമസ് ഹെർബിറ്റ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രേട്ടറിയറ്റ് അംഗങ്ങളായ കെ.എസ്. സുകുമാർ, ടി.വി. ജോമോൻ, കെ.എസ്. സജീവ്കുമാർ, കെ.ജി. രാജീവ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആൻറണി സാലു, വി.സി. അജിതൻ, ഷിനോയ് ജോർജ്, എം.വി. അജിത്കുമാർ, എ.കെ. ദാസൻ, കെ.പി. അഷ്റഫ്, ജില്ല വൈസ് പ്രസിഡൻറുമാരായ അനൂപ് കക്കാട്, എം.എ. എബി, സെക്രട്ടറി കെ.എ. വിനേഷ്, ജോ. സെക്രട്ടറി ബേസിൽ ജോസഫ്, ട്രഷറർ അരുൺ കെ. നായർ, വനിതഫോറം കൺവീനർ എൻ.ജെ. ഷേർളി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.