വ്യാജ രജിസ്ട്രേഷൻ നമ്പർ: വാഹനം പിടികൂടി

അങ്കമാലി: വ്യാജ രജിസ്ട്രേഷൻ നമ്പറുമായി ഒാടിയ വാഹനം അങ്കമാലി ആർ.ടി ഓഫിസ് ഉദ്യോഗസ്ഥർ പിടികൂടി. പുതിയ വാഹനം രജിസ്റ്റർ ചെയ്യാതെ വ്യാജ നമ്പറിൽ ഒാടുകയായിരുന്നു. മഹീന്ദ്രയുടെ 'താർ' ആണ് അങ്കമാലി സബ് ആർ.ടി ഓഫിസിലെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഷാനവാസ് ഖാൻ പിടികൂടിയത്. ചാലക്കുടി പരിയാരം തൃക്കൂരൻ മേജറ്റ് വർഗീസിേൻറതാണ് വാഹനം. ചൊവ്വാഴ്ച രാവിലെ 11.30ന് അങ്കമാലി നായത്തോട് കവലയിൽ വാഹന പരിശോധനക്കിടെ വിമാനത്താവളത്തിൽനിന്ന് ചാലക്കുടി ഭാഗത്തേക്ക് വന്ന വാഹനം നിർത്താതെ പോയി. പിന്തുടർന്ന ഉദ്യോഗസ്ഥർ അങ്കമാലി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തുവെച്ചാണ് പിടികൂടിയത്. ഓടിച്ചിരുന്നയാൾക്ക് ലൈസൻസ് ഇെല്ലന്നും തെളിഞ്ഞു. തുടർനടപടിക്കായി വാഹനം കസ്റ്റഡിയിലെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.