ഒപ്പന മത്സരത്തിനിടെ കാൽവഴുതി; സംഘർഷാവസ്ഥ

തൃശൂർ: ടൗൺഹാളിലെ വേദിയിൽ ഒപ്പന മത്സരത്തിനിടെ തുടർച്ചയായി കുട്ടികളുടെ കാൽവഴുതിയത് രക്ഷിതാക്കളുടെയും അധ്യാപകരുടെയും പരിശീലകരുടെയും കനത്ത പ്രതിഷേധത്തിനും സംഘർഷാവസ്ഥക്കും ഇടയാക്കി. സംഭവമറിഞ്ഞ് കലോത്സവ കമ്മിറ്റി ചെയർമാൻ കൂടിയായ മന്ത്രി സുനിൽകുമാർ സ്ഥലത്തെത്തി. മന്ത്രിയോട് സ്റ്റേജിനെക്കുറിച്ച് പരാതിപ്പെട്ട വിദ്യാർഥികൾ പൊട്ടിക്കരഞ്ഞു. സ്റ്റേജി​െൻറ അപകടാവസ്ഥ കണ്ട് മടിച്ചുനിന്ന ടീമുകളോട് മൂന്നുതവണ കോഡ് നമ്പർ വിളിച്ചിട്ടും വേദിയിൽ എത്തിയില്ലെങ്കിൽ കലോത്സവത്തിൽനിന്ന് ടീമുകളെ വിലക്കുമെന്ന് പ്രോഗ്രാം കമ്മിറ്റിക്കാർ ഭീഷണിപ്പെടുത്തിയതായും വിദ്യാർഥിനികൾ മന്ത്രിയോട് പറഞ്ഞു. ഒാരോ മത്സരം കഴിയുേമ്പാഴും വേദി തുടച്ച് വൃത്തിയാക്കാൻ ബന്ധപ്പെട്ടവേരാട് നിർദേശിച്ചിട്ടുണ്ടെന്നും അപകടം ഒഴിവാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അറിയിച്ചാണ് മന്ത്രി പ്രതിഷേധക്കാരെ തണുപ്പിച്ചത്. മത്സരം തുടങ്ങാൻ മൂന്നര മണിക്കൂർ വൈകിയതിനാൽ ഭക്ഷണം കഴിക്കാതെ നേരത്തേ വേഷമിട്ട് കാത്തുനിന്ന കുട്ടികൾ പലരും മത്സരം കഴിഞ്ഞ് പുറത്തിറങ്ങുന്നതിനിടെ തളർന്നുവീണു. ഇവരെ ആശുപത്രിയിൽ എത്തിച്ചു. രാവിലെ ആരംഭിച്ച വട്ടപ്പാട്ട് മത്സരം ഉച്ചതിരിഞ്ഞും നീണ്ടതോടെയാണ് സമയക്രമം തെറ്റിയത്. വട്ടപ്പാട്ട് മത്സരം അവസാനിക്കുന്നതിന് മുേമ്പ ഒപ്പനക്കായി കാണികൾ ഹാളും പരിസരവും തിങ്ങിനിറഞ്ഞിരുന്നു. ജനപ്രിയ ഇനമായ ഒപ്പന അടഞ്ഞ വേദിയിൽ നടത്തുന്നതിനെതിരെ നിരവധിപേർ പ്രതിഷേധമുയർത്തി. കാണികൾ നിറഞ്ഞുകവിഞ്ഞതോടെ കുറെപേർ സ്റ്റേജിന് പുറത്ത് സ്ഥാപിച്ചിരുന്ന സ്ക്രീനിന് മുന്നിൽ സ്ഥാനം പിടിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.