സൗത്ത് റെയിൽവേ സ്​റ്റേഷനിലേക്ക് ഡി.വൈ.എഫ്.ഐ മാർച്ച്

കൊച്ചി: റെയിൽവേ പെൻഷൻകാരെ നിയമിക്കുന്നെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി നേതൃത്വത്തിൽ എറണാകുളം സൗത്ത് റെയിൽേവ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ഗേൾസ് ഹൈസ്കൂളി​െൻറ സമീപത്തുനിന്ന് ആരംഭിച്ച മാർച്ച് റെയിൽേവ സ്റ്റേഷന് മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്നുനടന്ന ധർണ സംസ്ഥാന ജോയൻറ് സെക്രട്ടറി എസ്. സതീഷ് ഉദ്ഘാടനം ചെയ്തു. കേന്ദ്രസർക്കാറി​െൻറ സ്വകാര്യവത്കരണ നയത്തി​െൻറ ഭാഗമായി പൊതുമേഖല സ്ഥാപനങ്ങളിലെ നിയമനങ്ങൾ അട്ടിമറിക്കുകയാണെന്നും റാങ്ക് പട്ടികയിലെ ഉദ്യോഗാർഥികൾ നിയമനത്തിൽ കാത്തിരിക്കുമ്പോഴാണ് പുനർനിയമനം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ല ജോയൻറ് സെക്രട്ടറി കെ.വി. അനിൽ കുമാർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ.എസ്. അരുൺകുമാർ, ജില്ല പ്രസിഡൻറ് പ്രിൻസി കുര്യാക്കോസ്, ഡി.എം.ആർ.യു നേതാവ് രവികുമാർ, പി.ബി. രതീഷ്, എ.പി. പ്രിനിൽ, സോളമൻ സിജു എന്നിവർ സംസാരിച്ചു. എ.എ. അൻഷാദ്, വിപിൻരാജ്, പി.കെ. അബ്ദുൽ ഷുക്കൂർ, രശ്മി തോമസ്, സി.ടി. വർഗീസ്, ഖദീജ റഷ്ബത്ത്, മനീഷ രാധകൃഷ്ണൻ, ലെറ്റീഷ ഫ്രാൻസിസ്, സി.എസ്. നിഷ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.