ബിസിനസ്​ കോട്ടൺഫാബ്​ 2018 എക്​സിബിഷൻ

കൊച്ചി: മറൈൻഡ്രൈവിൽ ആരംഭിച്ചിരിക്കുന്ന കോട്ടൺഫാബ് -2018 എക്സിബിഷനിൽ പരമ്പരാഗത നെയ്ത്ത് കലാകാരന്മാരുടെ തുണിത്തരങ്ങൾ ശ്രദ്ധേയമാകുന്നു. യു.പിയിലെ രാംപൂരിലെ കലാകാരന്മാർ തുണികളിൽ കൈകൊണ്ട് തുന്നിേച്ചർത്തിരിക്കുന്ന വർക്കുകളാണ് ക്രിയേറ്റിവിറ്റി ഒാൺ ഫാബ്രിക് എന്ന നിലയിൽ ആകർഷകമാക്കുന്നത്. കറാച്ചി എംബ്രോയ്ഡറി സ്യൂട്ട്സ് പാട്ട്യാല സൽവാർ, ഷാളുകൾ, ലഖ്നോവിൽനിന്നുള്ള കോട്ടൺ ആൻഡ് ജോർജറ്റ് തുണികളിലും പരമ്പരാഗത തുന്നൽപ്പണികൾ ചെയ്ത വസ്ത്രങ്ങൾ, കോട്ടദോരിയ തുണിത്തരങ്ങൾ, ബ്ലോക്ക് പ്രിൻറ് കുർത്തികൾ തുടങ്ങിയവ പ്രദർശനത്തി​െൻറ മുഖ്യ ആകർഷകങ്ങളാണ്. 400 രൂപ മുതൽ ലഭ്യമാണ്. ഇപ്പോൾ സിംഗപ്പൂർ, മേലഷ്യ, ദുബൈ എന്നിവിടങ്ങളിലേക്ക് രാംപൂർ ഡിസൈൻ വസ്ത്രങ്ങൾ കയറ്റുമതി ചെയ്യുന്നതായി പ്രദർശനത്തിനെത്തിയ യു.പിയിലെ കൈത്തറിക്കാർ പറയുന്നു. കോട്ടൺഫാബ് രാവിലെ 10.30 മുതൽ രാത്രി ഒമ്പത് വരെയായിരിക്കും പ്രദർശനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.