ബംഗാളികളെ പുറത്താക്കാൻ കേന്ദ്ര ഗൂഢാലോചനയെന്ന്​; മമതക്കെതിരെ അസം പൊലീസ്​ കേസെടുത്തു​

ഗുവാഹതി/കൊൽക്കത്ത: അസമിൽ നിന്ന് ബംഗാളികളെ പുറത്താക്കാൻ കേന്ദ്ര സർക്കാർ ഗൂഢാലോചന നടത്തുകയാണെന്ന് പ്രസംഗിച്ച ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ അസം പൊലീസ് കേസെടുത്തു. അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിൽനിന്ന് 1.8 കോടി ബംഗാളികളെ നീക്കി സംസ്ഥാനത്ത്നിന്ന് പുറത്താക്കാൻ ശ്രമിക്കുകയാണൊയിരുന്നു പശ്ചിമബംഗാളിലെ അഹ്മദ്പുരിൽ കഴിഞ്ഞദിവസം മമത പ്രസംഗിച്ചത്. കേന്ദ്രം തീകൊണ്ട് കളിക്കരുതെന്നും അവർ മുന്നറിയിപ്പ് നൽകിയിരുന്നു. ഗുവാഹതി ഹൈകോടതിയിലെ അഭിഭാഷകൻ തയ്ലേന്ദ്രനാഥ്ദാസി​െൻറ പരാതിയിലാണ് സാമുദായികസൗഹാർദം തകർക്കാൻ ശ്രമിച്ചുവെന്ന വകുപ്പ്പ്രകാരം കേസെടുത്തതെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണർ രഞ്ജൻ ഭുയാൻ അറിയിച്ചു. എന്നാൽ, കേസെടുത്താലൊന്നും ബംഗാളികൾക്കുവേണ്ടി പോരാടുന്നതിൽ നിന്ന് മമതയെ പിന്തിരിപ്പിക്കാനാവില്ലെന്ന് തൃണമൂൽകോൺഗ്രസ് സെക്രട്ടറി ജനറൽ പാർഥ ചാറ്റർജിപറഞ്ഞു. ബംഗാളികൾ ആപത്തിലായാൽ മമതയും തൃണമൂൽകോൺഗ്രസും വെറുതെയിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മമതയുടെ പ്രസംഗം രാഷ്ട്രീയപ്രേരിതവും വോട്ടുബാങ്കിനെ പ്രീണിപ്പിക്കാനുള്ള ശ്രമവുമാണെന്ന് അസം മന്ത്രി ചന്ദ്രമോഹൻ പേട്ടാവരി ആരോപിച്ചു. മമതയുടെ പ്രസ്താവന അസം ജനതക്ക് അപമാനകരമാണെന്ന് ബി.ജെ.പി നേതാക്കൾ പറഞ്ഞു. മമതയുടെ പരാമർശത്തിനെതിരെ അസമിലെ വിവിധ സംഘടനകൾ പ്രതിഷേധപ്രകടനങ്ങൾ സംഘടിപ്പിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.