ജലജ കൊലക്കേസ്​; പ്രതിയെ കൂടുതൽ തെളിവെടുപ്പിനായി ക്രൈംബ്രാഞ്ചിന്​ വിട്ടുകൊടുത്തു

ജനത്തെ നിയന്ത്രിക്കാൻ പൊലീസ് പ്രയാസപ്പെട്ടു ഹരിപ്പാട്: മുട്ടം ജലജ കൊലക്കേസിലെ പ്രതി മുട്ടം പീടികപറമ്പിൽ സജിത്തിനെ (37) ബുധനാഴ്ച നടന്ന തെളിവെടുപ്പിന് ശേഷം കൂടുതൽ അന്വേഷണത്തിനായി കോടതി മൂന്ന് ദിവസത്തേക്കുകൂടി ക്രൈംബ്രാഞ്ചിന് വിട്ടുകൊടുത്തു. ഹരിപ്പാട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റാണ് ആറുവരെ ക്രൈംബ്രാഞ്ച് പൊലീസിന് പ്രതിയെ വിട്ടുകൊടുത്തത്. ബുധനാഴ്ച വൈകീട്ട് 3.30നാണ് ക്രൈംബ്രാഞ്ച് ഐ.ജി കെ. ശ്രീജിത്ത്, എസ്.പി കെ.എസ്. സുദർശൻ എന്നിവരുടെ നേതൃത്വത്തിൽ ഹരിപ്പാട് മജിസ്ട്രേറ്റ്‌ കോടതി മുമ്പാകെ പ്രതിയെ കൊണ്ടുവന്നത്. നേരേത്ത മാവേലിക്കര സബ് ജയിലിൽ റിമാൻഡിലായിരുന്ന പ്രതിയെ ചൊവ്വാഴ്ച തിരുവനന്തപുരത്തേക്ക് കൊണ്ടുപോയിരുന്നു. ബുധനാഴ്ച രാവിലെ അവിടെ നിന്നാണ് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നത്. തെളിവെടുപ്പിന് വാങ്ങിയ പ്രതിയെ പിന്നീട് എൻ.ടി.പി.സി െഗസ്റ്റ് ഹൗസിൽവെച്ച് ഐ.ജി ശ്രീജിത്ത് ചോദ്യം ചെയ്തിരുന്നു. വൈകീട്ട് 5.30ഓടെ മുട്ടത്ത് ജലജ കൊല്ലപ്പെട്ട ഭാരതിയിൽ വീട്ടിൽ തെളിവെടുപ്പിന് കൊണ്ടുവന്നു. സ്ത്രീകളും കുട്ടികളും പുരുഷന്മാരും അടക്കം നാട്ടുകാരായ വൻ ജനാവലി റോഡിലും പരിസരത്തും ഉണ്ടായിരുന്നു. രാവിലെ മുതൽ പ്രതിയെ കൊണ്ടുവരുമെന്നറിഞ്ഞ് ജനം എത്തിത്തുടങ്ങിയിരുന്നു. വൈകീട്ടായതോടെ കൂടുതൽ ജനം എത്തി. വളരെ ബുദ്ധിമുട്ടിയാണ് പൊലീസ് ബസിൽ കൊണ്ടുവന്ന പ്രതിയെ തെളിവെടുപ്പിന് വീട്ടിലേക്ക് കയറ്റിയത്. ഈ സമയം സജിത്തിനെതിെര മുദ്രാവാക്യം വിളിച്ചും ചീത്ത വിളിച്ചും ബഹളംകൂട്ടി വീട്ടിലേക്ക്‌ തള്ളിക്കയറാൻ ശ്രമിച്ചവരെ നീക്കാൻ പൊലീസ് പ്രയാസപ്പെട്ടു. ജലജയുടെ ബന്ധുക്കളായ സ്ത്രീകളും കുട്ടികളും കരഞ്ഞ് നിലവിളിച്ചു. കൊല്ലപ്പെട്ട ജലജയുടെ പിതാവ് രവീന്ദ്രൻ, ജലജയുടെ അനുജത്തി പൊടിയമ്മ, ജലജയുടെ മക്കൾ എന്നിവരും മറ്റു ബന്ധുക്കളും തെളിവെടുപ്പ് സമയത്ത് അവിടെയുണ്ടായിരുന്നു. ഒരു മണിക്കൂറോളം വീടിനുള്ളിൽ തെളിവെടുപ്പ് നടന്നു. കൃത്യം നടന്ന വീടി​െൻറ താഴത്തെ മുറിയിലും മുകളിലത്തെ മുറിയിലുമാണ് സജിത്തിനെ കൊണ്ടുപോയത്. കൃത്യം നടന്ന ദിവസം പ്രതി മദ്യപിച്ചാണ് ജലജയുടെ വീട്ടിലെത്തിയതെന്നും ലൈംഗികബന്ധത്തിന് ശ്രമിച്ചിരുന്നുവെന്നും ജലജ സമ്മതിക്കാതിരുന്നതിനെ തുടർന്നുണ്ടായ പകയാണ് കൊലപ്പെടുത്താൻ കാരണമെന്നും ഐ.ജി പറഞ്ഞു. ജലജ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ തോട്ടപ്പള്ളിയിൽ ഉപേക്ഷിച്ചതായി സൂചനയുണ്ട്. വൈകീട്ട് ആറുവരെ വീട്ടിലെ തെളിവെടുപ്പ് നീണ്ടു. പിന്നീട് സജിത്തിനെ അയാളുടെ മുട്ടം പിടികപ്പറമ്പിൽ വീട്ടിലേക്ക് കൊണ്ടുപോയി. അവിടെനിന്നും സജിത്തി​െൻറ ബൈക്ക് കണ്ടെടുക്കുകയായിരുന്നു ലക്ഷ്യം. അടുത്ത ദിവസങ്ങളിലും തുടർ തെളിവെടുപ്പ് നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.