പുതിയ ടെർമിനലിൽ ബസുകൾ എത്തി; പുറംതിരിഞ്ഞ്​ കെ.എസ്​.ആർ.ടി.സി

പറവൂർ: പുതുതായി നഗരസഭ നിർമിച്ച ബസ് ടെർമിനലിൽ ദീർഘദൂര ബസുകൾ ഉൾെപ്പടെ സ്വകാര്യ ബസുകൾ എത്തിത്തുടങ്ങി. ഒരാഴ്ച മുമ്പ് ഉദ്ഘാടനം കഴിഞ്ഞ ബസ് ടെർമിനലിൽ ബസുകൾ എത്തിയിരുന്നില്ല. വൈപ്പിൻ, വരാപ്പുഴ, കലൂർ എന്നിവിടങ്ങളിൽ നിന്നുള്ള ബസുകളും ഗുരുവായൂർ, വൈറ്റില ഹബ്ബ് എന്നിവടങ്ങളിലേക്കുമുള്ള ബസുകളാണ് ടെർമിനലിൽ കഴിഞ്ഞ ദിവസം മുതൽ എത്തിയത്. ഇതേസമയം, കെ.എസ്.ആർ.ടി.സി ബസുകൾ ടെർമിനലിൽ പ്രവേശിക്കാതെയാണ് കടന്നുപോകുന്നത്. ബസ് ഉടമ സംഘടനകളുടെ നിർദേശപ്രകാരമാണ് സ്വകാര്യ ബസുകൾ ടെർമിനലിൽ എത്തിത്തുടങ്ങിയത്. െപാലീസും ടെർമിനലിൽ പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ബസ് ഉടമകളും തൊഴിലാളി യൂനിയൻ നേതാക്കളും എത്തി ബസുകളെ ടെർമിനലിലേക്ക് കടത്തിവിടുകയായിരുന്നു. അങ്കമാലി, മാഞ്ഞാലി, മാള, പുത്തൻവേലിക്കര ബസുകൾ ടെർമിനലിൽനിന്ന് സർവിസ് ആരംഭിക്കുന്നത് തിങ്കളാഴ്ച നടക്കുന്ന ഗതാഗത ഉപദേശക സമിതി യോഗത്തിന് ശേഷം മാത്രേമ ഉണ്ടാവുകയുള്ളൂ. ഈ ബസുകളുടെ റണ്ണിങ് ടൈം ക്രമീകരിക്കേണ്ടതുണ്ട്. കെ.എസ്.ആർ.ടി.സി ബസുകൾക്ക് ടെർമിനലിൽ പ്രവേശിച്ച് സർവിസ് നടത്താൻ പ്രത്യേക കവാടം ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ, ബസുകൾ പ്രവേശിക്കാത്തത് വിവാദത്തിന് ഇടയാക്കി. നേരേത്ത നഗരസഭ അധികൃതരുമായി ഉണ്ടാക്കിയ ധാരണ കെ.എസ്.ആർ.ടി.സി ലംഘിച്ചതായാണ് ആേക്ഷപം. വി.ഡി. സതീശൻ എം.എൽ.എയുടെ ഇടപെടലിനെത്തുടർന്ന് ജില്ല ട്രാൻസ്പോർട്ട് ഓഫിസർ കഴിഞ്ഞ ദിവസം പറവൂരിലെത്തി നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പമായി ചർച്ച നടത്തിയിരുന്നു. വിഷയം ഡ്രൈവർമാരും യൂനിയൻ പ്രതിനിധികളുമായി ചർച്ച ചെയ്ത് പരിഹാരം കണ്ടെത്താമെന്ന് ഡി.ടി.ഒ ഉറപ്പ് നൽകി. ഒരാഴ്ച സമയം ആവശ്യപ്പെട്ടിരിക്കുകയാണ് കെ.എസ്.ആർ.ടി.സി. ദീർഘദൂര സ്വകാര്യ ബസുകൾക്ക് വേണ്ടിയാണ് ടെർമിനൽ നിർമിച്ചിരിക്കുന്നത്. തെക്ക്,-വടക്ക് ജില്ലകളിൽനിന്നുള്ള ദീർഘദൂര ബസുകൾ പറവൂർ വഴി കടന്നുപോകുന്നത് ടൗണിൽ പ്രവേശിക്കാതെ ദേശീയപാതയിലൂടെയാണ് ഇവയുടെ യാത്ര. എത്ര ദീർഘദൂര സ്വകാര്യ ബസുകൾ പറവൂർ വഴി കടന്നുപോകുന്നുണ്ടെന്ന് വിവരാവകാശ പ്രകാരം പറവൂർ സബ് ആർ.ടി. ഓഫിസിൽ അന്വേഷിച്ചപ്പോൾ അറിയില്ലെന്നായിരുന്നു മറുപടി. അതത് ജില്ല ആർ.ടി ഓഫിസുകളാണ് ബസുകൾക്ക് പെർമിറ്റ് അനുവദിക്കുന്നത്. ഇവയുടെ സമയക്രമം പുനഃക്രമീകരിച്ചാൽ മാത്രമേ ടെർമിനലിൽ മുഴുവൻ ബസുകളും പ്രവേശിക്കുന്നത് സംബന്ധിച്ച് തീരുമാനമാകൂ. അത് ചെയ്യേണ്ടത് വിവിധ ആർ.ടി.ഒമാരാണ്. നേരേത്ത ഈ ആവശ്യം ഗതാഗത ഉപദേശക സമിതി ഉന്നയിച്ചിരുന്നു. ടെർമിനൽ തുറന്ന ശേഷം നഗരത്തിലെ ട്രാഫിക് സംവിധാനത്തിൽ വരുത്തേണ്ട മാറ്റങ്ങൾ ചർച്ച ചെയ്യാൻ എട്ടിന് ഉച്ചക്ക് 2.30ന് സമിതി കൂടുന്നുണ്ട്. അതിന് ശേഷമേ വ്യക്തമായ തീരുമാനം ഉണ്ടാവുകയുള്ളൂ. കിഴക്കേപ്രം ഗവ. സ്കൂൾ കെട്ടിടോദ്ഘാടനം പറവൂർ: കിഴക്കേപ്രം ഗവ. യു.പി സ്കൂളിൽ നിർമിച്ച കെട്ടിടത്തി​െൻറ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 10.30ന് വി.ഡി. സതീശൻ എം.എൽ.എ നിർവഹിക്കും. നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ് അധ്യക്ഷത വഹിക്കും. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്നുള്ള 60 ലക്ഷം രൂപ ചെലവഴിച്ചാണ് നാല് ക്ലാസ് മുറികൾ പണി തീർത്തത്. കമ്പ്യൂട്ടറും കസേരകളും സ്പോൺസർമാർ മുഖേന കണ്ടെത്തി. കോട്ടുവള്ളി: ഗവ. യു.പി സ്കൂളിൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗിച്ച് നിർമിച്ച കെട്ടിടം വെള്ളിയാഴ്ച രാവിലെ 9.30ന് വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ശാന്ത അധ്യക്ഷത വഹിക്കും. സ്വാഗതസംഘം രൂപവത്കരിച്ചു പറവൂർ: എസ്.എൻ.ഡി.പി പാല്യത്തുരുത്ത് ശാഖ യോഗത്തി​െൻറ പ്ലാറ്റിനം ജൂബിലി ആഘോഷം 20 മുതൽ 26 വരെ നടക്കും. സാംസ്കാരിക ഘോഷയാത്ര, സാംസ്കാരിക സമ്മേളനം, ആത്മീയാചാര്യ സംഗമം, വനിത- യുവജന സമ്മേളനം, സെമിനാർ, അവയവദാന ബോധവത്കരണം, രക്തദാനസേന രൂപവത്കരണം, കലാപരിപാടികൾ എന്നിവ ഉണ്ടാകും. നടത്തിപ്പിനായി 101 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. ടി.എ. മോഹനൻ ചെയർമാനും കെ.എസ്. വിദ്യാധരൻ ജനറൽ കൺവീനറുമാണ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.