ബി.ടെക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍

തിരുവനന്തപുരം: അഞ്ചാം സെമസ്റ്റര്‍ ബി.ടെക് (2008- സ്‌കീം) (പാര്‍ട്ട്-ടൈം റീസ്ട്രക്‌ച്ചേര്‍ഡ് സപ്ലിമ​െൻററി) പരീക്ഷയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജനുവരി മൂന്നിന് ആരംഭിക്കും. പരീക്ഷക്ക് പിഴ കൂടാതെ ജനുവരി 10 (50 രൂപ പിഴയോടെ ജനുവരി 12, 125 രൂപ പിഴയോടെ ജനുവരി 15) വരെ ഫീസടച്ച് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും. ബി.ടെക് പരീക്ഷഫീസ് കമ്പയിന്‍ഡ് ഒന്ന്/രണ്ട് സെമസ്റ്റര്‍ ബി.ടെക് ഡിഗ്രി (2013 സ്‌കീം), സപ്ലിമ​െൻററി (ജനുവരി 2018) പരീക്ഷക്ക് പിഴകൂടാതെ ജനുവരി 11 (50 രൂപ പിഴയോടെ ജനുവരി 15, 125 രൂപ പിഴയോടെ ജനുവരി 17) വരെ ഫീസടച്ച് അപേക്ഷിക്കാം. സെഷനല്‍ ഇംപ്രൂവ്‌മ​െൻറായി പ്രസ്തുത പരീക്ഷ എഴുതുന്നവര്‍ സര്‍വകലാശാലയില്‍ നേരിട്ട് അപേക്ഷിക്കണം. കംബയിന്‍ഡ് ഒന്ന്/രണ്ട് സെമസ്റ്റര്‍ ബി.ടെക് ഡിഗ്രി (2008 സ്‌കീം) സപ്ലിമ​െൻററി (ജനുവരി 2018) പരീക്ഷക്ക് പിഴകൂടാതെ ജനുവരി 10 (50 രൂപ പിഴയോടെ ജനുവരി 12, 125 രൂപ പിഴയോടെ ജനുവരി 15) വരെ ഫീസടച്ച് അപേക്ഷിക്കാം. മേഴ്‌സി ചാന്‍സായി പ്രസ്തുത പരീക്ഷ എഴുതുന്നവര്‍ സര്‍വകലാശാലയില്‍ നേരിട്ട് അപേക്ഷിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും. കാര്യവട്ടം യൂനിവേഴ്‌സിറ്റി എൻജിനീയറിങ് കോളജിലെ അഞ്ചാം സെമസ്റ്റര്‍ ബി.ടെക് ഡിഗ്രി (2015 അഡ്മിഷന്‍) (2013 സ്‌കീം) െറഗുലര്‍ (ജനുവരി 2018) പരീക്ഷക്ക് പിഴകൂടാതെ ജനുവരി 10 (50 രൂപ പിഴയോടെ ജനുവരി 12, 125 രൂപ പിഴയോടെ ജനുവരി 16) വരെ ഫീസടച്ച് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.