ഒാൺലൈൻ ടാക്​സിക്കെതിരെ പ്രതിഷേധം തുടരുന്നു; തൊഴിലാളികളെ അറസ്​റ്റ്​ ചെയ്​ത്​ നീക്കി

കൊച്ചി: സൗത്ത് റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചുള്ള ഒാൺലൈൻ ടാക്സി സർവിസിനെതിരെ ഒാേട്ടാ, ടാക്സി തൊഴിലാളികളുടെ പ്രതിഷേധം തുടരുന്നു. സ്വകാര്യ സ്ഥാപനം പ്ലാറ്റ്ഫോമിൽ സ്ഥാപിച്ച കിയോസ്ക്കിൽ ബുധനാഴ്ച വീണ്ടും ജീവനക്കാർ എത്തി പ്രവർത്തനം തുടങ്ങിയതോടെ പുറത്ത് തൊഴിലാളികൾ സംഘടിച്ച് ടാക്സി വാഹനങ്ങൾ തടയുകയായിരുന്നു. പൊലീസ് എത്തി തൊഴിലാളികളെ അറസ്റ്റ് ചെയ്ത് നീക്കി. സെൻട്രൽ സ്റ്റേഷനിൽ എത്തിച്ച ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. അസി. കമീഷണർ കെ. ലാൽജി യൂനിയൻ നേതാക്കളുമായി നടത്തിയ ചർച്ചയിൽ വ്യാഴാഴ്ച രാവിലെ വരെയും കിയോസ്ക്കിൽ ജീവനക്കാർ ഉണ്ടാകില്ലെന്ന് ഉറപ്പുനൽകി. ഒാൺലൈൻ ടാക്സിയുടെ സേവനം യാത്രക്കാർക്ക് ലഭ്യമാകുന്നത് ഉറപ്പാക്കാൻ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കിയോസ്ക് സ്ഥാപിച്ചതിൽ എതിർപ്പില്ലെന്നും എന്നാൽ, സ്റ്റേഷനിലുള്ളിൽ യാത്രക്കാരെ കാൻവാസ് ചെയ്യുന്നതിനോടാണ് എതിർപ്പെന്നുമാണ് യൂനിയനുകളുടെ നിലപാട്. ചൊവ്വാഴ്ചയാണ് സ്റ്റേഷനിെല രണ്ടാം പ്ലാറ്റ്ഫോമിൽ കിയോസ്ക് സ്ഥാപിച്ച് പ്രവർത്തനം തുടങ്ങിയത്. പിന്നാലെ തൊഴിലാളികൾ പ്രതിഷേധവുമായി എത്തുകയും പൊലീസ് ഇടപെട്ട് പ്രവർത്തനം താൽക്കാലികമായി നിർത്തിവെപ്പിക്കുകയുമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.