​മെട്രോ റെയിൽ: തൃപ്പൂണിത്തുറയിൽ അലൈൻമെൻറ്​ മാറ്റുന്നു

തൃപ്പൂണിത്തുറ: മെട്രോ റെയിൽ പദ്ധതിയുടെ നിലവിലെ അലൈൻമ​െൻറ് വീണ്ടും മാറ്റാൻ മെട്രോ അധികൃതർ നീക്കം തുടങ്ങി. ഇതോടെ പദ്ധതി തൃപ്പൂണിത്തുറയിലേക്ക് നീട്ടുന്നത് അനിശ്ചിതമായി വൈകുമെന്ന കാര്യം ഉറപ്പായി. നിലവിൽ മെട്രോക്ക് പേട്ട ജങ്ഷൻ മുതൽ മിൽമ വരെയുള്ള ഭാഗത്ത് ഏറ്റെടുക്കാൻ നിശ്ചയിക്കപ്പെട്ട സ്ഥലത്തിനരികിലൂടെ കൊച്ചി റിഫൈനറിയുടെ എണ്ണക്കുഴൽ കടന്നുപോകുന്നതിനാൽ സുരക്ഷപ്രശ്നം ഉയർത്തിക്കാട്ടിയാണ് പുതിയ അലൈൻമ​െൻറിന് നീക്കം തുടങ്ങിയത്. എണ്ണക്കുഴലിൽനിന്ന് അഞ്ച് മീറ്റർ അകലം പാലിച്ചുവേണം മെട്രോ ലൈൻ സ്ഥാപിക്കേണ്ടെതന്നാണ് റിഫൈനറി ആവശ്യപ്പെടുന്നത്. നിലവിലെ അലൈൻമ​െൻറ് റോഡിന് നടുവിൽനിന്ന് ഇരുഭാഗത്തേക്കുമായാണ് നിർണയിച്ചത്. ഇതുപ്രകാരം വസ്തുക്കളുടെ സർവേ നടത്തുകയും ഏറ്റെടുക്കേണ്ടിവരുന്ന വസ്തുക്കളുടെ ഉടമകൾക്ക് നോട്ടീസ് നൽകുകയും ചെയ്തതാണ്. വസ്തു ഉടമകളെ വിളിച്ചുകൂട്ടി ചർച്ച നടത്തുകയും ചെയ്തു. റീച്ച് പരിസ്ഥിതി ആഘാത പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ചതുമാണ്. വലിയ പ്രതിഷേധങ്ങളില്ലാതെ വസ്തു ഉടമകൾക്ക് വില നിശ്ചയിച്ചുനൽകി സ്ഥലം ഏറ്റെടുക്കാൻ നടപടികളിലേക്ക് നീങ്ങാനിരിക്കെയാണ് റിഫൈനറിയുടെ എണ്ണക്കുഴൽ വില്ലനായി എത്തുന്നത്. കൊച്ചി കപ്പൽ ജെട്ടിയിൽനിന്ന് തുടങ്ങുന്ന റിഫൈനറിയിലേക്കുള്ള എണ്ണക്കുഴൽ പേട്ട പാലത്തി​െൻറ തെക്ക് ഭാഗത്തുകൂടിയാണ് കടന്നുപോകുന്നത്. പാലത്തി​െൻറ പടിഞ്ഞാറ് ഭാഗത്ത് തെക്ക് വശത്തുതന്നെയാണ് എണ്ണക്കുഴലി​െൻറ പ്രധാന വാൽവുകളിലൊന്ന് സ്ഥാപിച്ചിട്ടുള്ളത്. പ്രദേശവാസികളുടെ ഒേട്ടറെ സമരങ്ങൾക്കും നഗരസഭയടക്കമുള്ളവരുടെ നിവേദനങ്ങൾക്കും ശേഷമാണ് മെട്രോ റെയിൽ തൃപ്പൂണിത്തുറയിലേക്ക് നീട്ടാൻ അനുമതി ലഭിച്ചത്. തുടർ നടപടികൾക്കിടെയൊന്നും എണ്ണക്കുഴൽ സുരക്ഷപ്രശ്നമാകുമെന്ന് റിഫൈനറി അധികൃതർ വെളിപ്പെടുത്താതിരുന്നതും ഇപ്പോൾ അക്കാര്യം ഉന്നയിക്കുന്നതും ദുരൂഹമാണ്. മെട്രോ റെയിലി​െൻറ പുതിയ അലൈൻമ​െൻറ് തുടങ്ങിയിട്ടുള്ളത് പേട്ട മുതൽ മിൽമ വരെയുള്ള ഭാഗത്ത് റോഡി​െൻറ വടക്കായാണ്. തെക്ക് എണ്ണക്കുഴലിൽനിന്ന് അഞ്ച് മീറ്റർ അകലം നിശ്ചയിക്കുേമ്പാൾ ഏകദേശം റോഡി​െൻറ മധ്യഭാഗം കഴിഞ്ഞുള്ള ഭാഗത്തേക്കാണ് വടക്കുവശത്ത് മാത്രമായി സ്ഥലം ഏറ്റെടുക്കുക. ഇതുമൂലം റോഡി​െൻറ വടക്ക് പേട്ട മുതൽ മിൽമ വരെയുള്ള ഒന്നര കിലോമീറ്ററിൽ വീടുകളും സ്ഥാപനങ്ങളും ഉൾപ്പെെട പൊളിച്ചുമാറ്റേണ്ടിവരും. ഇത് സ്ഥലമുടമകളുടെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. തൃപ്പൂണിത്തുറ മെട്രോ റെയിലി​െൻറ നടപടിക്രമങ്ങൾ എല്ലാം വീണ്ടും തുടങ്ങേണ്ടിവരുന്നതിനാൽ പദ്ധതി അനിശ്ചിതമായി വൈകുമെന്ന കാര്യം ഉറപ്പായിരിക്കുകയാണ്. ദിശമാറ്റം: സ്ഥലമുടമകൾ വെട്ടിൽ തൃപ്പൂണിത്തുറ: പേട്ട-തൃപ്പൂണിത്തുറ മെട്രോ റെയിലിന് ആദ്യം നിശ്ചയിച്ച അലൈൻമ​െൻറ് മാറ്റുന്നത് പദ്ധതിയിൽപെടുന്ന സ്ഥലമുടമകളെ വെട്ടിലാക്കി. ആദ്യം റോഡിന് നടുവിൽനിന്ന് ഇരുഭാഗത്തേക്കുമായാണ് മെട്രോക്ക് ആവശ്യമായ സ്ഥലം അളന്ന് നിശ്ചയിച്ചത്. ഇതുപ്രകാരം റോഡിനിരുവശവുമുള്ള സ്ഥലമുടമകൾ നഷ്ടപ്പെടുന്നതിന് പകരമായി സ്ഥലവും കെട്ടിടവും മറ്റും നിർമിക്കാൻ ശ്രമങ്ങൾ തുടങ്ങുേമ്പാഴാണ് അതിനെെയല്ലാം തകിടംമറിച്ച് പുതിയ ദിശനിർണയത്തിന് മെട്രോ അധികൃതർ സർവേക്കെത്തിയത്. റോഡിനിരുവശത്തും സ്ഥലം നഷ്ടപ്പെടുമെന്ന് ഉറപ്പായവർ പുതിയ സ്ഥലം വാങ്ങാനും മറ്റുമായി കരാറിലേർപ്പെടുകയും അഡ്വാൻസ് വരെ നൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ, പുതിയ ദിശനിർണയ നടപടി ഇരുവശത്തുമുള്ള കച്ചവടക്കാരെയും വീട്ടുകാരെയുമെല്ലാം ആശങ്കയിലാക്കി. മെട്രോ റെയിൽ നടപടികളിൽ പുതുതായി വ്യക്തത ഉണ്ടാകുംവരെ സ്ഥലമുടമകൾക്ക് അനിശ്ചിതമായി കാത്തിരിക്കേണ്ട അവസ്ഥയാണ് ഉണ്ടാവുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.