രാ​േജന്ദ്ര മൈതാനം പൊതുജനങ്ങൾക്ക്​ തുറക്കുന്നു

െകാച്ചി: ഒരുവർഷമായി അടഞ്ഞുകിടന്ന രാേജന്ദ്ര മൈതാനം പുതുവർഷദിനത്തിൽ വീണ്ടും പൊതുജനങ്ങൾക്ക് തുറക്കും. ഇൗ ആഹ്ലാദമുഹൂർത്തത്തിന് സാംസ്കാരിക നായകരടക്കം പ്രമുഖവ്യക്തികൾ സാക്ഷ്യം വഹിക്കും. ബാരിക്കേഡും മറ്റ് അത്യാവശ്യം മിനുക്കുപണികളൊക്കെ നടത്തിയാണ് സ്വാതന്ത്ര്യസമരസ്മരണ ഇരമ്പുന്ന മൈതാനം വീണ്ടും തുറക്കുക. മൾട്ടി മീഡിയ ലേസർഷോ പദ്ധതിയുമായി ബന്ധപ്പെട്ടാണ് മൈതാനത്തേക്കുള്ള പ്രവേശനം നിരോധിച്ചത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം രാജ്യത്തി​െൻറ ആദ്യ പ്രഡിഡൻറായ ഡോ. രാജേന്ദ്രപ്രസാദി​െൻറ സ്മരണാർഥമാണ് രാജേന്ദ്ര മൈതാനം എന്ന് നാമകരണം ചെയ്തത്. ഇതിനുമുമ്പ് സാലൻ മൗണ്ട് എന്ന വിളിപ്പേര് ഈ സ്ഥലത്തിന് ഉണ്ടായിരുന്നു. രാജേന്ദ്ര മൈതാനത്തിന് പടിഞ്ഞാറ് ബോട്ടുകളും മറ്റും അടുക്കാൻ സംവിധാനമുണ്ടായിരുന്നു. ലേസർ ഷോക്കുവേണ്ടി നടത്തിയ നിർമാണപ്രവർത്തനങ്ങൾ മൈതാനത്തി​െൻറ പഴയകാല പ്രൗഢിയും ഗാംഭീര്യവും നഷ്ടപ്പെടുത്തിെയന്നായിരുന്നു ആരോപണം. എന്നാൽ, മൈതാനത്തി​െൻറ പ്രതാപം വീണ്ടെടുക്കാനുള്ള ദൃഢനിശ്ചയത്തിലാണ് ജി.സി.ഡി.എ ഭരണസമിതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.