പിടിയിലായ സംഘം നിരവധി തവണ മയക്കുമരുന്ന്​ എത്തി​െച്ചന്ന് കണ്ടെത്തൽ

നെടുമ്പാശ്ശേരി: എം.ഡി.എം.എ, എൽ.എസ്.ഡി, എക്സ്റ്റസി മയക്കുമരുന്നുകളുമായി കഴിഞ്ഞദിവസം എക്സൈസ് സ്പെഷൽ സ്ക്വാഡ് പിടിയിലായ നാലംഗ സംഘം നിരവധി തവണ മയക്കുമരുന്ന് കൊച്ചിയിലെത്തിച്ചിരുെന്നന്ന് കണ്ടെത്തൽ. ഇവരിൽനിന്ന് കൊച്ചിയിൽ മയക്കുമരുന്ന് കൈപ്പറ്റുന്ന മറ്റുസംഘങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് തമ്മനെത്ത ലോഡ്ജിൽനിന്നാണ് നാലുപേരെയും പിടികൂടിയത്. പല തവണ മയക്കുമരുന്ന് കൊണ്ടുവന്നിട്ടും പിടിക്കപ്പെടാതിരുന്നതോടെ ഇവർ ഇടപാട് വ്യാപിപ്പിക്കുകയായിരുന്നു. ഇവരിൽ മൂന്നുപേർ കരുനാഗപ്പള്ളി സ്വദേശികളും ഒരാൾ റാന്നി സ്വദേശിയുമാണ്. ബി.ബി.എ പഠനത്തിനെത്തിയ ഇവർ മയക്കുമരുന്നിന് അടിപ്പെട്ടതിനെത്തുടർന്ന് കോഴ്സുപോലും പൂർത്തിയാക്കിയില്ല. ഒപ്പമുണ്ടായിരുന്ന നീേഗ്രാ യുവാവാണ് ആഡംബര കാറിൽ മയക്കുമരുന്ന് എത്തിച്ചുനൽകിയിരുന്നത്. ഇവരുടെ അക്കൗണ്ടിലേക്ക് പതിവായി ചിലർ പണം അയച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. കൊച്ചിയിെല ചിലരും നീേഗ്രായും തമ്മിലാണ് ബന്ധമെന്നും തങ്ങൾ നീേഗ്രാ നൽകുന്ന മയക്കുമരുന്ന് കൊച്ചിയിൽ എത്തിക്കുക മാത്രമാണ് ചെയ്തിരുന്നതെന്നും മൊഴിയിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.