കളഞ്ഞുകിട്ടിയ പഴ്സ് ഉടമയെ കണ്ടെത്തി നൽകിയ യുവാക്കളെ അനുമോദിച്ചു

ചെങ്ങമനാട്: റോഡിൽ കളഞ്ഞുകിട്ടിയ പണവും വിലപ്പെട്ട രേഖകളും എ.ടി.എം കാർഡുകളും അടങ്ങിയ പഴ്സ് ഉടമയെ കണ്ടെത്തി നൽകിയ യുവാക്കളെ ചെങ്ങമനാട് പൊലീസ് അനുമോദിച്ചു. കേരള ആയുർവേദ ഫാർമസിയിലെ ജീവനക്കാരനായ പുത്തൻവേലിക്കര ആലുക്കൽ വർഗീസി​െൻറ പഴ്സാണ് ഞായറാഴ്ച ഉച്ചക്ക് റോഡിൽ നഷ്ടപ്പെട്ടത്. മേക്കാട് സൊസൈറ്റിപ്പടി ഭാഗത്ത് വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന സുഹൃത്തുക്കളായ മേക്കാട് സ്വദേശികളായ കോഴിപ്പാട്ട് എൽദോ, മൂലൻ ബേസിൽ, മാറവന രാഹുൽ, നോർത്ത് പറവൂർ കെടാമംഗലം മാലാതുരുത്തിൽ ലിബിൻ എന്നിവർക്കാണ് പഴ്സ് കിട്ടിയത്.16,000 രൂപ, ലൈസൻസ്, തിരിച്ചറിയൽ കാർഡ്, ജോബ് സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവ പഴ്സിലുണ്ടായിരുന്നു. ഉടമയുടെ ഫോൺ നമ്പർ കണ്ടെത്തി പഴ്സ് കിട്ടിയ വിവരം അറിയിക്കുകയും ചെങ്ങമനാട് പൊലീസ് സ്റ്റേഷനിലെത്തി തിരിച്ചേൽപിക്കുകയുമായിരുന്നു. സത്യസന്ധതയെ മാനിച്ച് ചെങ്ങമനാട് പ്രിൻസിപ്പൽ എസ്.ഐ എ.കെ. സുധീറി​െൻറ നേതൃത്വത്തിൽ യുവാക്കളെ അനുമോദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.