കാർഷിക വായ്​പ തട്ടിപ്പ്​; സമഗ്രാന്വേഷണം വേണം ^കിസാൻ സഭ

കാർഷിക വായ്പ തട്ടിപ്പ്; സമഗ്രാന്വേഷണം വേണം -കിസാൻ സഭ ആലപ്പുഴ: കുട്ടനാട്ടിൽ കൃഷിക്കാരറിയാതെ അവരുടെ പേരിൽ കാർഷിക വായ്പ എടുത്ത് കോടികൾ തട്ടിയ സംഘത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തി തട്ടിപ്പി​െൻറ യഥാർഥ ചിത്രം കണ്ടെത്തണമെന്നും കുറ്റവാളികളെ മുഴുവൻ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കിസാൻ സഭ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. കുട്ടനാട്ടിൽ കർഷകരുടെ പേരിലുള്ള സാമ്പത്തിക തട്ടിപ്പ് ആദ്യ സംഭവമല്ല. കർഷക മിത്രങ്ങൾ എന്ന പേരിൽ മുമ്പും തട്ടിപ്പ് നടത്തിയിട്ടുണ്ട്. സർക്കാർ നേരിട്ട് നെല്ലെടുത്തിരുന്ന സന്ദർഭത്തിൽ കോടികളുടെ തട്ടിപ്പാണ് കർഷകരെ മറയാക്കി നടത്തിയിരുന്നത്. അതേ സംഘത്തിൽപ്പെട്ട ആളുകളിൽ ചിലർ തന്നെയാണ് ഇപ്പോഴത്തെ തട്ടിപ്പിന് പിന്നിലുള്ളത്. ഇതിനുപിന്നിൽ പ്രവർത്തിച്ച ചില വമ്പന്മാർ ഉയർന്ന ഉദ്യോഗസ്ഥ തലത്തിൽ സ്വാധീനം ചെലുത്തി കേസുകൾ ഒതുക്കി തീർക്കുവാനുള്ള ശ്രമം നടത്തുകയാണ്. കർഷകരെ കൊള്ളയടിക്കുന്നവരെ മുഖംനോക്കാതെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. തട്ടിപ്പ് സംഘത്തെ സംരക്ഷിക്കുന്ന നടപടികൾ ഉണ്ടായാൽ ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്ന് ജില്ല കമ്മിറ്റി മുന്നറിയിപ്പ് നൽകി. ടാങ്കർ ലോറികളിൽ ശുചിമുറി മാലിന്യം തള്ളുന്നതിനെതിരെ നടപടി വേണം -എം.പി ആലപ്പുഴ: കുട്ടനാട്ടിലെ വിവിധ ഭാഗങ്ങളിലെ തോടുകളുടെയും കനാലുകളുടെയും വശങ്ങളിൽ വളർന്നുനിൽക്കുന്ന പുല്ലുകൾക്കിടയിൽ ടാങ്കർ ലോറികളിൽ ശുചിമുറി മാലിന്യം തള്ളുന്ന പ്രവണതക്കെതിരെ കർശന നടപടി വേണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം എ.സി റോഡിൽ പണ്ടാരക്കുളം ഭാഗത്ത് ചേർത്തല, അരൂർ ഭാഗങ്ങളിൽനിന്നും ടാങ്കർ ലോറിയിൽ കൊണ്ടുവന്ന ശുചിമുറി മാലിന്യം തള്ളിയ സംഭവം ഗൗരവമുള്ളതാണ്. സംഭവത്തിൽ പ്രതിഷേധിച്ച നാട്ടുകാർക്കെതിരെ നെടുമുടി എസ്.െഎയുടെ നേതൃത്വത്തിൽ കള്ളക്കേസ് എടുത്ത് പ്രതിചേർക്കാനുള്ള ശ്രമം അവസാനിപ്പിക്കണം. എ.സി റോഡിൽ പൊലീസ് പട്രോളിങ് ശക്തമാക്കണം. കലക്ടറുടെ നേതൃത്വത്തിൽ ബന്ധപ്പെട്ടവരുടെ യോഗം ചേർന്ന് അടിയന്തര തീരുമാനം എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.