കണ്ണമാലി നേർച്ചസദ്യ തിരുനാൾ; പന്തലിന് കാൽനാട്ടി

പള്ളുരുത്തി: കണ്ണമാലി യൗേസപ്പിതാവി​െൻറ നേർച്ചസദ്യ തിരുനാളിന് തുടക്കമിട്ട് പന്തലിന് കാൽനാട്ടി. കലക്ടർ മുഹമ്മദ് വൈ. സഫീറുല്ല കാൽനാട്ട് നിർവഹിച്ചു. സമ്മേളനം കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ​െൻറ് ആൻറണീസ് ചാരിറ്റീസ് പ്രസിഡൻറ് ഫാ. ആൻറണി തച്ചാറ അധ്യക്ഷത വഹിച്ചു. ചെല്ലാനം പഞ്ചായത്ത് പ്രസിഡൻറ് മേഴ്‌സി ജോസി, സ​െൻറ് ആൻറണീസ് ദേവാലയ വികാരി ഫാ. ആൻറണി ടോപോൾ, ഫാ. സെബാസ്റ്റ്യൻ കൂട്ടുങ്കൽ, ടി.എ. ജോർജ് തൈപാടത്ത് എന്നിവർ സംസാരിച്ചു. കണ്ടകടവ് സ​െൻറ് സേവ്യേഴ്സ് ദേവാലയ വികാരി ഫാ. സ്റ്റീഫൻ പുന്നക്കൽ പന്തൽ കാൽ വെെഞ്ചരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.