സങ്കടക്കടലായി ആശുപത്രി പരിസരം

കൊച്ചി: കപ്പൽശാലയിൽ നടന്ന ദുരന്തത്തിൽ പരിക്കേറ്റവരെ എത്തിച്ച മെഡിക്കൽ ട്രസ്റ്റ് ആശുപത്രി പരിസരം സങ്കടക്കടലായി. ദുരന്തമറിഞ്ഞവർ ആശുപത്രിയിലേക്കൊഴുകിയതോടെ നിമിഷങ്ങൾക്കകം ഇവിടം ജനനിബിഡമായി. തൊഴിലാളി സംഘടന നേതാക്കളും അപകടത്തിൽപ്പെട്ടവരുടെ സഹപ്രവർത്തകരും ആശുപത്രി പരിസരത്ത് തടിച്ചു കൂടി. ഗുരുതര പരിക്കേറ്റവരുടെ മരണം സ്ഥിരീകരിച്ച വാർത്ത ഞെട്ടലോടെയാണ് അവർ കേട്ടത്. വികൃതമായ മൃതദേഹങ്ങൾ തിരിച്ചറിയാൻ എത്തിയ ബന്ധുക്കളും സുഹൃത്തുക്കളും കരഞ്ഞുകലങ്ങിയ കണ്ണുകളുമായി ഒാടിനടന്നു. ചിലരുടെ മുഖങ്ങൾ തിരിച്ചറിയാനാവാത്ത വിധം ചിതറിത്തെറിച്ചിരുന്നു. ഉണ്ണികൃഷ്ണ​െൻറ മൃതദേഹം കണ്ട് പൊട്ടിക്കരഞ്ഞ് പുറത്തിറങ്ങിയ േജ്യഷ്ഠനെ സമാധാനിപ്പിക്കാൻ സുഹൃത്തുക്കൾ നന്നേ പാടുപെട്ടു. പരിക്കേറ്റ കൊട്ടാരക്കര സ്വദേശി അഭിലാഷ്, കോതമംഗലം സ്വദേശി ശ്രീരൂപ്, തൃപ്പൂണിത്തുറ നടക്കാവ് സ്വദേശി ജെയ്സൺ, കോട്ടയം സ്വദേശി സഞ്ജു എന്നിവരാണ് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സ തേടിയത്. സഞ്ജു പ്രാഥമിക ചികിത്സക്കുശേഷം ആശുപത്രി വിട്ടു. ജെയ്സൺ, ശ്രീരൂപ് എന്നിവർ തീവ്രപരിചരണ വിഭാഗത്തിലാണ്. വ​െൻറിലേറ്ററിൽ കഴിയുന്ന ശ്രീരൂപി​െൻറ നില ഗുരുതരമായി തുടരുകയാണ്. പുകയും പൊടിയും ശക്തിയായി മുഖത്തേക്ക് പതിച്ചതു കാരണം അഭിലാഷി​െൻറ കണ്ണിന് പരിക്കേറ്റിട്ടുണ്ട്. കെ.വി. തോമസ്.എം.പി, കെ.ജെ. മാക്സി എം.എൽ.എ, സിറ്റി പൊലീസ് കമീഷണർ എം.പി. ദിനേശ്, എ.സി.പി ലാൽജി തുടങ്ങിയവരും രാഷ്ട്രീയ പാർട്ടി നേതാക്കളും ആശുപത്രിയിെലത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.