ഏകമക​െൻറ വിയോഗത്തിൽ ഗംഗാധരനും ഭാനുമതിയും

മണ്ണേഞ്ചരി: വാർധക്യത്തില്‍ സെക്യൂരിറ്റി ജോലിക്ക് പോകരുതെന്ന് തിരുവിഴ മേനോന്‍തോപ്പിലെ ഗംഗാധരനോട് പറയാന്‍ ഇനി ആരുമില്ല. തൊഴിലെടുത്ത് ജീവിക്കണമെന്ന ആഗ്രഹക്കാരനാണ് 65 വയസ്സുള്ള ഗംഗാധരന്‍. ഇദ്ദേഹം സെക്യൂരിറ്റി ജോലിക്ക് പോകുന്നത് മകന്‍ ഗിരീഷും എതിര്‍ത്തിരുന്നു. അവശത സഹിച്ച് അച്ഛന്‍ ജോലിക്ക് പോേകണ്ടെന്ന നിലപാടിലായിരുന്നു മകന്‍. എന്നാൽ, ഗംഗാധരനെയും ഭാര്യ ഭാനുമതിയെയും അനാഥരാക്കിയാണ് പൊന്നാട് കുഴല്‍ക്കിണര്‍ താഴ്ത്തുന്നതിനിടയില്‍ ഉണ്ടായ അപകടം ഗിരീഷി​െൻറ ജീവനെടുത്തത്. പൊതുപ്രവര്‍ത്തകനായ ഗംഗാധര​െൻറ ഏക മകനായ ഗിരീഷും നാട്ടുകാരുടെ കണ്ണിലുണ്ണിയായിരുന്നു. പ്ലംബിങ്ങ് ജോലി പഠിച്ചാണ് കുഴൽക്കിണര്‍ നിര്‍മാണ സംഘത്തിനൊപ്പം കൂടിയത്. വെല്‍ഡിങ്ങും പഠിച്ചിട്ടുണ്ട്. തിരുവിഴയിലെ വീടുകളില്‍ വാട്ടര്‍ ടാപ്പി​െൻറ അറ്റകുറ്റപ്പണിക്ക് പോലും വിളിച്ചാല്‍ ഗിരീഷ് ഓടിയെത്തും. മിക്കവാറും സേവനം സൗജന്യമായിരിക്കും. ചിലപ്പോള്‍ ഉപകരണങ്ങളുടെ വിലമാത്രം വാങ്ങും. വിളിച്ചാല്‍ വിളിപ്പുറത്ത് വരുന്ന പ്ലംബറെയാണ് തിരുവിഴക്കാര്‍ക്ക് നഷ്ടമായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.