ഗംഗാധര​ന്​ വീടൊരുക്കാൻ ജനകീയ കൂട്ടായ്മ

ചെങ്ങന്നൂർ: മാന്നാർ പഞ്ചായത്ത് 16ാം വാർഡിൽ കുട്ടമ്പേരൂർ ഹോമിയോ ആശുപത്രിക്ക് അടുത്ത് കോവിലകത്ത് ഗംഗാധരനും കുടുംബത്തിനും വീടൊരുക്കാൻ ജനകീയ കൂട്ടായ്മ രൂപവത്കരിച്ചു. ആശാരിപ്പണി ചെയ്താണ് ഗംഗാധരൻ ഉപജീവന മാർഗം കണ്ടെത്തിയിരുന്നത്. 15 വർഷം മുമ്പ് ശരീരത്തി​െൻറ ഒരുവശം പൂർണമായി തളരുകയും സംസാരശേഷി നഷ്ടപ്പെടുകയും ചെയ്തതോടെ നാലംഗ കുടുംബത്തി​െൻറ ജീവിതം വഴിമുട്ടി. വികലാംഗയായ ഭാര്യ വത്സല നിത്യരോഗിയാണ്. രണ്ട് മക്കൾ വിദ്യാർഥികളും. വിദഗ്ധ ചികിത്സ ലഭ്യമാക്കിയാൽ ഗംഗാധരനെ പഴയ നിലയിലേക്ക് കൊണ്ടുവരാമെന്ന് ഡോക്ടർമാർ പറയുന്നു. അതിനുള്ള സാമ്പത്തികം കണ്ടെത്താൻ കഴിയുമായിരുന്നില്ല. ബന്ധുമിത്രാദികളുടെയും സുമനസ്സുകളുടെയും കാരുണ്യത്താൽ കഴിയുകയായിരുന്നു. ഇതിനിെട മകളെ വിവാഹം കഴിച്ചുവിടാനും സാധിച്ചു. നിലംപൊത്താറായ വീട്ടിലാണ് താമസം. കഴിഞ്ഞവർഷം മുറ്റത്തെ കിണർ താഴ്ന്നു പോയതോടെ ജലത്തി​െൻറ ലഭ്യതയും ഇല്ലാതായി. ഇതിന് പകരമായി നാടിശ്ശേരിൽ ജോസി പുതിയൊരു കിണർ നിർമിച്ച് നൽകി. വാർഡ് മെംബർ രശ്മി ജി. നായർ ചെയർപേഴ്സനും വി.ആർ. ശിവപ്രസാദ് കൺവീനറുമായാണ് ജനകീയസമിതി രൂപവത്കരിച്ചിരിക്കുന്നത്. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത്, കരുണ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റി എന്നിവയുടെ കൈത്താങ്ങും സമിതിയുടെ പ്രവർത്തനങ്ങൾക്ക് പ്രചോദനമായി. വത്സല ഗംഗാധര​െൻറയും കൺവീനർ വി.ആർ. ശിവപ്രസാദി​െൻറയും പേരിൽ കാനറ ബാങ്കി​െൻറ മാന്നാർ ശാഖയിൽ അക്കൗണ്ട് തുറന്നു. നമ്പർ: 3534101005250. ഐ.എഫ്.എസ് കോഡ്: സി.എൻ.ആർ.ബി 0003534. ശസ്ത്രക്രിയക്ക് സമാഹരിച്ച തുക കൈമാറി ചെങ്ങന്നൂർ: ബുധനൂർ കിഴക്ക് പൊണ്ണത്തറ മനീഷ് ഭവനത്തിൽ വിനീഷി​െൻറ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വേണ്ടി ബുധനൂർ പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന്, നാല്, 14 വാർഡുകളിൽ ജനങ്ങളിൽനിന്ന് സമാഹരിച്ച 4,44,990 രൂപയുടെ ചെക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. വിശ്വംഭര പണിക്കർ വിനീഷി​െൻറ പിതാവ് മോഹനന് കൈമാറി. അടിമുറ്റത്ത് മഠത്തിൽ ശ്രീകുമാർ ഭട്ടതിരി, വി.കെ. തങ്കച്ചൻ, ബിജു നെടിയപ്പള്ളിൽ, വാർഡ് മെംബർമാരായ അനശ്വര, സുനിൽകുമാർ, രാഷ്ട്രീയ-സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. അവിവാഹിതനായ 29കാരനായ മനീഷ് ഗൾഫിലായിരുന്നു. രണ്ടുവർഷം മുമ്പ് അസുഖത്തെ തുടർന്ന് ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിപ്പോരുകയായിരുന്നു. ഇൗ മാസം 16നാണ് ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുന്നത്. അമ്മയുടെ വൃക്കയാണ് മകനുവേണ്ടി നൽകുന്നത്. ഏഴുലക്ഷം രൂപയാണ് ഇതിന് വേണ്ടിവരുന്നത്. ഇതിനായി രൂപവത്കരിച്ച ചികിത്സ സഹായ സമിതിയിൽ പഞ്ചായത്ത് പ്രസിഡൻറ് പി. വിശ്വംഭര പണിക്കർ, വി.കെ. തങ്കച്ചൻ, എ.ആർ. വരദരാജൻ നായർ, എം.എൻ. ശശിധരൻ എന്നിവർ ഭാരവാഹികളാണ്. ബുധനൂർ ഫെഡറൽ ബാങ്ക് ശാഖയിൽ 12680100099626 എന്ന നമ്പറിൽ അക്കൗണ്ട് നിലവിലുണ്ട്. ഐ.എഫ്.എസ് കോഡ്: -എഫ്.ഡി.ആർ.എൽ 0001268.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.