നല്ല സിനിമകൾക്ക് സർക്കാർ തിയറ്ററുകളിൽപോലും ഇടമില്ല ^പ്രിയനന്ദനൻ മൂവാറ്റുപുഴയിൽ രാജ്യാന്തര ചലച്ചിത്രമേള തുടങ്ങി

നല്ല സിനിമകൾക്ക് സർക്കാർ തിയറ്ററുകളിൽപോലും ഇടമില്ല -പ്രിയനന്ദനൻ മൂവാറ്റുപുഴയിൽ രാജ്യാന്തര ചലച്ചിത്രമേള തുടങ്ങി മൂവാറ്റുപുഴ: യഥാർഥ ജീവിതപ്രശ്‌നങ്ങൾ അവതരിപ്പിക്കുന്ന സിനിമകൾക്ക് സർക്കാർ തിയറ്ററുകളിൽപോലും ഇടമില്ലാത്ത അവസ്ഥയാണെന്ന് ചലച്ചിത്ര സംവിധായകൻ പ്രിയനന്ദനൻ. മൂവാറ്റുപുഴയിൽ രാജ്യാന്തര ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസംഗങ്ങളിലും ചർച്ചകളിലും മാത്രം നല്ല സിനിമകളുടെ പ്രോത്സാഹനം ഒതുങ്ങുന്നു. സാമൂഹികതിന്മകൾക്കെതിരെ പ്രതിരോധം തീർക്കുന്ന യുവ ചലച്ചിത്രകാരന്മാരും പണത്തി​െൻറ കുത്തൊഴുക്കിൽ ഇല്ലാതാവുകയാണ്. നല്ല സിനിമകൾ ജനങ്ങളിലെത്തിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡൻറ് പ്രകാശ് ശ്രീധർ അധ്യക്ഷത വഹിച്ചു. തൃശൂർ ചലച്ചിത്രകേന്ദ്രം ഡയറക്ടർ ചെറിയാൻ ജോസഫ് ഫെസ്‌റ്റിവൽ ബുക്ക് കവി കുമാർ കെ. മുടവൂരിന് കൈമാറി പ്രകാശനം ചെയ്തു. സെക്രട്ടറി പി.എം. ഏലിയാസ്, മുൻ സെക്രട്ടറി ഡി.കെ.എസ്. കർത്ത എന്നിവർ പ്രിയനന്ദനനെ ആദരിച്ചു. മുൻ നഗരസഭ ചെയർമാൻ യു.ഇആർ. ബാബു, എസ്. മോഹൻദാസ്, സണ്ണി വർഗീസ്, കെ.ആർ. സുകുമാരൻ, എം.എസ്. ബാലൻ, എൻ.വി. പീറ്റർ, സമീർ എന്നിവർ പങ്കെടുത്തു. ഉദ്ഘാടന ചിത്രമായി പ്രിയനന്ദന​െൻറ 'പാതിരകാലം' പ്രദർശിപ്പിച്ചു. ചൊവ്വാഴ്ച സമാപിക്കും. ചലച്ചിത്രമേളയിൽ ഇന്ന് കാൻറൺ മാൾ (കാർണിവൽ സിനിമാസ് ) കാൻഡലേറിയ: -9.30, ദി സൺ: -11.15, കൂപാൽ: - 2.00, റീ ഡൗട്ടബിൾ: -3.45, സിംഫണി ഫോർ അന: 6.00, 8 1/2 ഇൻറർ കട്സ്: - 8.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.