ആൻറണി പെരുമ്പാവൂരി​െൻറ വയൽ നികത്തൽ നീക്കത്തിനെതിരെ സി.പി.എം

പെരുമ്പാവൂർ: സിനിമ നിർമാതാവ് ആൻറണി പെരുമ്പാവൂർ പാടശേഖരം നികത്തിയെടുക്കാൻ ശ്രമിക്കുന്നതായി ആക്ഷേപം. പോസ്റ്റ് ഒാഫിസ്-ഐമുറി റോഡിലെ പട്ടശേരിമന വക ഒരേക്കർ മനക്കത്താഴം പാടശേഖരം നികത്തിയെടുക്കാനാണ് ശ്രമം. സി.പി.എം പട്ടാൽ ബ്രാഞ്ച് സെക്രട്ടറി സി.കെ. രൂപേഷ് കുമാർ സമർപ്പിച്ച കേസ് ഹൈകോടതിയിൽ നിലനിൽെക്കയാണ് നികത്തൽ നീക്കം തുടരുന്നത്. രൂപേഷി​െൻറ വീട്ടിൽ കയറി ആൻറണിയുടെ ബന്ധു വധഭീഷണി മുഴക്കിയതായും ആരോപണമുണ്ട്്്. 2007ൽ നാട്ടുകാർ തടഞ്ഞതിനെത്തുടർന്ന് നിർത്തിെവച്ചിരുന്ന നികത്തൽ ശ്രമമാണ് പുനരാരംഭിച്ചത്. 2015ൽ ഇടവിളകൃഷി നടത്തുന്നതിന് ആൻറണി ആർ.ഡി.ഒയിൽനിന്ന് അനുവാദം വാങ്ങിയെടുത്തിരുന്നു. ഇതിനെതിരെ രൂപേഷ് കലക്ടെറയും ലാൻഡ് റവന്യൂ കമീഷണെറയും സമീപിച്ചതി​െൻറ അടിസ്ഥാനത്തിൽ രണ്ടുപൂ നെൽകൃഷിക്കുശേഷം പാടവരമ്പുകൾക്കോ പാടത്തി​െൻറ തൽസ്ഥിതിേക്കാ മാറ്റം വരുത്താതെ മാത്രമേ ഇടവിളകൃഷി നടത്താവൂവെന്ന് ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെ ആൻറണി ഹൈകോടതിയെ സമീപിച്ചു. കോടതി കക്ഷികളുടെ വാദം കേൾക്കാൻ ഉത്തരവ് മൂന്നാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. ഈ ഉത്തരവി​െൻറ മറപിടിച്ചാണ് പാടത്ത് കപ്പയും വാഴയും തെങ്ങുകളും വെച്ചുപിടിപ്പിക്കുകയും വാരം കോരുന്ന പേരിൽ വലിയ ബണ്ടുകൾ തീർക്കുകയും ചെയ്യുന്നതത്രെ. പൊതുതോട് വെള്ളം ഒഴുകാത്ത നിലയിലാക്കിയതായും ആക്ഷേപമുണ്ട്. പണത്തി​െൻറയും സ്വാധീനത്തി​െൻറയും ഗുണ്ടായിസത്തി​െൻറയും മറവിൽ നടത്തുന്ന പരിസ്ഥിതി നാശത്തിനെതിരെ പ്രതിഷേധവും പ്രതിരോധവും ഉയർത്തിക്കൊണ്ടുവരുമെന്ന് ടൗൺ വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.ബി.എ. ജബ്ബാർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.