വനവുമില്ല വനവിഭവവുമില്ല; നാട്ടിലാണോ കാട്ടിലാണോ എന്നറിയാനാകാത്ത സാഹചര്യം ^ലക്ഷ്മിക്കുട്ടിയമ്മ

വനവുമില്ല വനവിഭവവുമില്ല; നാട്ടിലാണോ കാട്ടിലാണോ എന്നറിയാനാകാത്ത സാഹചര്യം -ലക്ഷ്മിക്കുട്ടിയമ്മ കൊച്ചി: നിയമങ്ങൾമൂലം വനവുമില്ല വനവിഭവവുമില്ലാത്ത സാഹചര്യമാെണന്ന് വനമുത്തശ്ശി ലക്ഷ്മിക്കുട്ടിയമ്മ. നാട്ടിലാണോ കാട്ടിലാണോ ജീവിക്കുന്നതെന്നുപോലും അറിയാൻ കഴിയാത്ത സാഹചര്യമാെണന്ന് സ്ത്രീമിത്ര ഫൗണ്ടേഷൻ ഉദ്ഘാടനം ചെയ്ത് അവർ പറഞ്ഞു. കാട്ടിൽനിന്നുള്ള ഭക്ഷണപാനീയങ്ങൾ കഴിച്ചവരാണ് തങ്ങളുടെ തലമുറ. മായമില്ലാത്തതായിരുന്നു വനവിഭവങ്ങൾ. നാട്ടിൽ ഇറങ്ങാറില്ലായിരുന്നു. രാജഭരണകാലത്ത് മലയരയന്മാർ വനവിഭവങ്ങൾ സ്വാതന്ത്ര്യത്തോടെ കൈകാര്യം ചെയ്തിരുന്നു. വനം സമൃദ്ധമായിരുന്നു. അല്ലലുകളില്ലായിരുന്നു. ആശുപത്രിയെക്കുറിച്ച് അറിവില്ലായിരുന്നു. മരങ്ങളും പച്ചിലകളും മന്ത്രവും മരുന്നുമൊക്കെയായിരുന്നു ജീവിതം. അതെല്ലാം മറന്ന് ഫാസ്റ്റ് ഫുഡി​െൻറ പിറെക പായുന്നതാണ് ഇന്ന് പലരെയും രോഗത്തിന് അടിമകളാക്കുന്നത്. സ്വന്തം സംസ്കാരവും ജീവിതരീതിയും ക്രമീകരിച്ചാൽ ജീവരക്ഷ സാധ്യമാകുമെന്ന് വനവാസികൾ മനസ്സിലാക്കണം. ആഡംബരമോ സമ്പത്തോ കണ്ട് വഴിതെറ്റി പോകരുത്. വയനാട്ടിലെയും അട്ടപ്പാടിയിലെയും സ്ത്രീകളുമായി വർഷങ്ങളുടെ അടുപ്പമുണ്ട്. ശിശുമരണം, വന്ധ്യത വർധിക്കുന്നതി​െൻറ കാരണം അവരുടെ പ്രവർത്തനങ്ങൾതന്നെയാണ്. സർക്കാർ എത്ര കോടി കൊടുത്താലും അവർക്ക് നന്നാകണമെന്ന് തോന്നിയെങ്കിലേ കാര്യമുള്ളൂ. അവരെ പെട്ടെന്ന് മാറ്റിയെടുക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. അതിന് വലിയ ശ്രമങ്ങൾ വേണം. സ്ത്രീമിത്ര ട്രസ്റ്റ് ചെയർപേഴ്സൻ സിൽവി വിജയൻ അധ്യക്ഷത വഹിച്ചു. സാമൂഹികപ്രവർത്തക ഷീബ രാമചന്ദ്രൻ, ട്രസ്റ്റ് സെക്രട്ടറി ഗീത ശ്രീകുമാർ, കൗൺസിലർ ആൻറണി പൈനുത്തറ, സലീന മോഹൻ, പ്രവീൺ പരമേശ്വരൻ എന്നിവർ സംസാരിച്ചു. സംഘടനയുടെ പ്രഥമ പുരസ്കാരം ലക്ഷ്മിക്കുട്ടിയമ്മക്ക് സമ്മാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.