ശിവരാത്രി സംഗീതോത്സവം

ആലുവ: ശിവരാത്രിയോടനുബന്ധിച്ച് ബാലഗോകുലത്തി​െൻറയും ബാലസംസ്കാര കേന്ദ്രത്തി​െൻറയും ആഭിമുഖ്യത്തിൽ നടത്തും. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പാലസ് റോഡിൽ കേശവസ്മൃതി ഹാളിലാണ് ആഘോഷം. 12ന് വൈകീട്ട് 5.30ന് സംഗീതജ്യോതി മധുരൈ ഗാനസുധ മാതംഗി സത്യമൂർത്തി സംഗീതോത്സവം ഉദ്ഘാടനം ചെയ്യും. സംസ്‌ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിൽനിന്ന് ഇരുനൂറ്റമ്പതോളം പേർ പങ്കെടുക്കും. എം.എൽ.എ മണപ്പുറം സന്ദർശിച്ചു ആലുവ: അൻവർ സാദത്ത് എം.എൽ.എ മണപ്പുറം സന്ദർശിച്ചു. ശിവരാത്രി ഒരുക്കം വിലയിരുത്താനായിരുന്നു സന്ദർശനം. നഗരസഭ ചെയർപേഴ്സൻ ലിസി എബ്രഹാം, സ്‌ഥിരം സമിതി അധ്യക്ഷരായ വി. ചന്ദ്രൻ, ടിമ്മി, പി.എം. മൂസാക്കുട്ടി എന്നിവരും എം.എൽ.എക്കൊപ്പം ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.