പുരോഗതിയുടെ അടിസ്ഥാനം വിദ്യാഭ്യാസ രംഗത്തെ ഉന്നതി ^ഉമ്മൻ ചാണ്ടി

പുരോഗതിയുടെ അടിസ്ഥാനം വിദ്യാഭ്യാസ രംഗത്തെ ഉന്നതി -ഉമ്മൻ ചാണ്ടി ആലപ്പുഴ: എസ്.എൻ.ഡി.പി അമ്പലപ്പുഴ യൂനിയ​െൻറ ആഭിമുഖ്യത്തിൽ മെറിറ്റ് ഇൗവനിങ് സംഘടിപ്പിച്ചു. വിദ്യാഭ്യാസ രംഗത്ത് മികവ് നേടിയ വിദ്യാർഥികൾ അനുമോദനങ്ങളും പുരസ്കാരങ്ങളും ഏറ്റുവാങ്ങി. മെറിറ്റ് ഇൗവനിങ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു. നാടി​െൻറ പുരോഗതിക്ക് അടിസ്ഥാനം ജനങ്ങളുടെ വിദ്യാഭ്യാസ ഉന്നതിയാണെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ മേഖലയിൽ ആനുകൂല്യങ്ങൾ നൽകുന്നതിന് പരിധിയില്ല. സമൂഹത്തി​െൻറയും സമുദായത്തി​െൻറയും വിദ്യാഭ്യാസ വളർച്ച എത്രത്തോളം എന്നതിനെ ആശ്രയിച്ചാണ് ആനുകൂല്യങ്ങളുടെ മാനദണ്ഡം. എസ്.എൻ.ഡി.പിയുടെ നേതൃത്വം ഇക്കാര്യത്തിൽ ശ്രദ്ധാലുക്കളാണെന്നും അദ്ദേഹം പറഞ്ഞു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അധ്യക്ഷത വഹിച്ചു. തേക്കിൻതടിയിൽ നിർമിച്ച പടക്കുതിര ഉമ്മൻ ചാണ്ടിക്ക് യൂനിയ​െൻറ ഉപഹാരമായി വെള്ളാപ്പള്ളി നൽകി. വിദ്യാഭ്യാസ അവാർഡുകൾ കയർ കോർപറേഷൻ ചെയർമാൻ ആർ. നാസർ, നഗരസഭ ചെയർമാൻ തോമസ് ജോസഫ്, പിന്നാക്ക വികസന കോർപറേഷൻ ചെയർമാൻ സംഗീത് ചക്രപാണി, ബി.ജെ.പി നേതാവ് വെള്ളിയാകുളം പരമേശ്വരൻ, വി. സബിൽരാജ്, ടി.കെ. ഹരികുമാർ താമത്ത്, സുധീഷ് ഹിമാലയ തുടങ്ങിയവർ നൽകി. ഭാരവാഹികളായ കെ. ഭാസി, വി. രാജേന്ദ്രൻ, പി.വി. വേണുഗോപാൽ, സന്ധ്യ സിജു, ടി.കെ. ദിലീപ്കുമാർ, സുരേഷ് ശാന്തി, കൗൺസിലർമാരായ ഷോളി സിദ്ധകുമാർ, കെ.ജെ. പ്രവീൺ, പാർവതി സംഗീത് എന്നിവർ സംസാരിച്ചു. യൂനിയൻ സെക്രട്ടറി കെ.എൻ. പ്രേമാനന്ദൻ സ്വാഗതവും യോഗം ബോർഡ് മെംബർ പി.വി. സാനു നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.