വ്യാജബോംബ് ഭീഷണി: പ്രതിയെ രക്ഷപ്പെടുത്താൻ ശ്രമം നടക്കുന്നു^ - പി.ഡി.പി

വ്യാജബോംബ് ഭീഷണി: പ്രതിയെ രക്ഷപ്പെടുത്താൻ ശ്രമം നടക്കുന്നു- - പി.ഡി.പി കൊച്ചി: അബ്്ദുന്നാസിർ മഅ്ദനിയുടെ മോചനം ആവശ്യപ്പെട്ട് ക്ഷേത്രങ്ങൾക്കും ക്രിസ്ത്യൻ ദേവാലയങ്ങൾക്കും ബോംബ് വെക്കുമെന്ന് പി.ഡി.പി പെരുമ്പാവൂർ നിയോജകമണ്ഡലം പ്രസിഡൻറി​െൻറ പേരിൽ വ്യാജ ഭീഷണിക്കത്തയച്ച കേസിലെ പ്രതിയെ രക്ഷപ്പെടുത്താനും കേസ് നിസ്സാരവത്കരിക്കാനും ശ്രമം നടക്കുന്നതായി പി.ഡി.പി ജില്ല പ്രസിഡൻറ് വി.എം. അലിയാർ പ്രസ്താവനയിൽ പറഞ്ഞു. ജനങ്ങളുടെ മനസ്സിൽ മതവൈരം വളർത്താനും ജനങ്ങളെ ബോധപൂർവം ഭീതിയിലാക്കാനും നിരപരാധികളെ കേസിൽ കുടുക്കാനുമായി സന്ദേശമയച്ച ദേശവിരുദ്ധ പ്രവർത്തനങ്ങളുടെ പരിധിയിൽ വരുന്ന കേസിൽ പ്രതിക്ക് ഇളവ് അനുവദിക്കാനുള്ള അധികൃതരുടെ നീക്കം ആശങ്കജനകമാണ്. ചോദ്യം ചെയ്യലിനിടെ ഓടിപ്പോയെന്ന് പറയുന്നയാളെ നാലുദിവസം പിന്നിട്ടിട്ടും കസ്റ്റഡിയിലെടുക്കാൻ കഴിയാത്ത നിലപാട് സംശയാസ്പദമാണെന്നും പ്രതിക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി സ്ഥാപിച്ച് കേസിൽനിന്ന് രക്ഷപ്പെടുത്താനുള്ള ശ്രമത്തിനെതിരെ മെഡിക്കൽ ബോർഡി​െൻറ പരിശോധന ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും അലിയാർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.