മരുന്നുകൾ ഏറ്റുവാങ്ങി

ആലുവ: നഗരത്തിലെ റെസിഡൻറ്സ് അസോസിയേഷനുകളുടെ കൂട്ടായ്മ 'കോറ' നടപ്പിലാക്കുന്ന മെഡിസിൻ ബാങ്ക് പദ്ധതിയിലെ മുപ്പതാമത്തെ മെഡിസിൻ ബോക്സിലെ മരുന്നുകൾ സംഘാടകർ ഏറ്റുവാങ്ങി. തോട്ടുമുഖം അൽ ഫുർഖാൻ മസ്ജിദിലാണ് ബോക്സ് സ്ഥാപിച്ചത്. ഇതിലെ ആദ്യ മരുന്നുകൾ മസ്ജിദ് ഇമാം സി.എം മൗലവിയിൽനിന്ന് കോറ പ്രസിഡൻറ് ഹംസക്കോയയും വെളിയത്തുനാട് വെൽെഫയർ ചാരിറ്റി സൊസൈറ്റി പ്രസിഡൻറ്‌ മേജർ ഷബീറും ഭാരവാഹികളും ഏറ്റുവാങ്ങി. ഇതുവരെ വിവിധ ബോക്സുകളിൽനിന്നായി ഒരു ലക്ഷം രൂപയുടെ മരുന്നുകൾ കോറയിൽനിന്ന് വെൽെഫയർ അന്തേവാസികളുെട ചികിത്സക്ക് ലഭിച്ചിട്ടുണ്ടെന്ന് ഷബീർ പറഞ്ഞു. 2017 നവംബർ ഒന്നിനാണ് കോറ മെഡിസിൻ ബാങ്ക് പദ്ധതി ആരംഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.