റോഡ് സേഫ്റ്റി അതോറിറ്റി: കലക്​ടർ​െക്കതിരെ എം.എൽ.എയു​െട എഫ്​.ബി പോസ്​റ്റ്​

കായംകുളം: ദേശീയപാത കുരുതിക്കളമാകുേമ്പാഴും നടപടി സ്വീകരിക്കുന്നതിൽ വിമുഖത കാട്ടുന്ന കലക്ടർക്കെതിരെ പ്രതിഷേധവുമായി കായംകുളം എം.എൽ.എ യു. പ്രതിഭ. ബുധനാഴ്ചക്കുമുമ്പ് പരിഹാരമായില്ലെങ്കിൽ ദേശീയപാതയിൽ കുത്തിയിരിപ്പ് സമരം നടത്തുമെന്നാണ് എഫ്.ബി പോസ്റ്റിലൂടെ എം.എൽ.എ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഒരു വർഷത്തിനിടെ 32 പേരാണ് റോഡപകടങ്ങളിൽ മണ്ഡലത്തിൽ മരണപ്പെട്ടത്. കൂടുതൽ അപകടങ്ങളും ദേശീയപാതയിൽ കരീലക്കുളങ്ങരക്കും കൊറ്റുകുളങ്ങരക്കും ഇടയിലാണ് സംഭവിച്ചത്. ദേശീയപാത അതോറിറ്റിയും റോഡ് സേഫ്റ്റി അതോറിറ്റിയും പ്രശ്ന പരിഹാരത്തിന് നടപടികൾ സ്വീകരിക്കുന്നില്ല. നിരവധി ജീവൻ പൊലിഞ്ഞിട്ടും കണ്ണടച്ചിരിക്കുന്ന സമീപനം അംഗീകരിക്കാനാവില്ല. റോഡ് സേഫ്റ്റി അതോറിറ്റി ചെയർമാൻ എന്ന നിലയിൽ കഴിഞ്ഞമാസം 18ന് കലക്ടർക്ക് പരിഹാരം ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടും നടപടിയുണ്ടായില്ല. ഇൗ സാഹചര്യത്തിലാണ് കുത്തിയിരിപ്പ് സമരത്തിന് തീരുമാനിച്ചതെന്നാണ് എം.എൽ.എ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.