കലാകായിക ശാസ്​ത്രമേളകളിൽ വിജയിച്ചവരെ അനുമോദിച്ച​ു

തുറവൂർ: അരൂർ മണ്ഡലത്തിലെ കലാകായിക ശാസ്ത്രമേളകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിക്കുന്ന 'ആദരം' പരിപാടി നടന്നു. എ.എം. ആരിഫ് എം.എൽ.എയുടെ ഓഫിസും വിദ്യാഭ്യാസ വകുപ്പും അധ്യാപക സംഘടനകളും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. കോടംതുരുത്ത് വി.വി.എച്ച്.എസ്.എസിൽ നടന്ന പരിപാടി സ്പേസ് ട്രാൻസ്പോർട്ടേഷൻ േപ്രാഗ്രാം ഡയറക്ടർ ജി. അയ്യപ്പൻ ഉദ്ഘാടനം ചെയ്തു. എ.എം. ആരിഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. കലാപ്രതിഭകളെ അഭിനേതാക്കളായ ജയസൂര്യ, അനു സിത്താര, സാജു നവോദയ എന്നിവർ ചേർന്ന് ആദരിച്ചു. കായികപ്രതിഭകളെ ഒളിമ്പ്യൻ പ്രീജ ശ്രീധരനും സാഹിത്യപ്രതിഭകളെ ഗാനരചയിതാവ് രാജീവ് ആലുങ്കലും ശാസ്ത്രപ്രതിഭകളെ ശാസ്ത്രവിദഗ്ധൻ ആദിത്യചന്ദ്രയും ആദരിച്ചു. വയലാർ രാമവർമ പുരസ്കാര വിതരണം ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ നിർവഹിച്ചു. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മണി പ്രഭാകരൻ, കോടംതുരുത്ത് പഞ്ചായത്ത് പ്രസിഡൻറ് സൂസൻ സെബാസ്റ്റ്യൻ, സി.ടി. വിനോദ,് കെ.പി. ലതിക, ആർ. ശ്രീകല, ജയ അശോകൻ, ബേബി, എം.വി. സുഭാഷ്, ജെ.എ. അജിമോൻ, ടി.പി. ഉദയകുമാരി, സി.ഡി. ആസാദ് എന്നിവർ സംസാരിച്ചു. തുടർന്ന് സമ്മാനാർഹരായ വിദ്യാർഥികളുടെ കലാപരിപാടികൾ നടന്നു. കറുത്ത സ്റ്റിക്കർ: നടപടി വ്യാപകമാക്കി അരൂർ പൊലീസ് അരൂർ: വീടുകളിൽ കറുത്ത സ്റ്റിക്കർ വ്യാപിക്കുകയും കുട്ടികളെ തട്ടിക്കൊണ്ടുപോകുമെന്ന ആശങ്ക പടരുകയും ചെയ്യുമ്പോൾ അരൂർ പൊലീസ് കൂടുതൽ നടപടികളിലേക്ക്. പൊലീസ് ബൈക്ക് പട്രോളിങ് വ്യാപകമാക്കും. പ്രത്യേക പൊലീസ് പട്രോളിങ്ങും ഉണ്ടാകും. കുട്ടികളെ തട്ടിക്കൊണ്ടുപോകാനും മോഷണത്തിനുമായി വീടുകളിലെ ജനലുകളിലും ഭിത്തിയിലും കറുത്ത സ്റ്റിക്കർ ഒട്ടിക്കുെന്നന്ന പ്രചാരണം നവമാധ്യമങ്ങൾ വഴിയാണ് ഏറെയും പ്രചരിപ്പിച്ചത്. ഇതേക്കുറിച്ച് പൊലീസ് ശാസ്ത്രീയ അന്വേഷണം നടത്തുന്നുണ്ട്. ബോധപൂർവം ജനങ്ങളെ ഭയപ്പെടുത്താനാണിതെന്നാണ് പൊലീസ് നിഗമനം. സൈബർ സെല്ലി​െൻറയും ഫിംഗർ പ്രിൻറ് ബ്യൂറോയുടെയും പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് പ്രത്യേക അന്വേഷണസംഘത്തെയും നിയോഗിക്കും. സോഷ്യൽ മീഡിയയിലൂടെ വാസ്തവവിരുദ്ധവും ഭീതി ജനിപ്പിക്കുന്നതുമായ വാർത്തകൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ വാട്സ്ആപ് ഗ്രൂപ്പുകളും ഫേസ്ബുക്ക് അക്കൗണ്ടുകളും സൈബർ സെൽ നിരീക്ഷിക്കുന്നുണ്ട്. അപരിചിതരെയും കച്ചവടത്തിനും ഭിക്ഷാടനത്തിനുമായി വീടുകൾതോറും കയറിയിറങ്ങുന്നവരെയും നിരീക്ഷിക്കാൻ ഷാഡോ പൊലീസിനെയും നിയോഗിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.