ഐ.എൻ.ടി.യു.സി കരിദിനം ആചരിച്ചു

ആലുവ: ഇന്ധന-പാചകവാതക വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് ഐ.എൻ.ടി.യു.സി ആലുവ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിദിനം ആചരിച്ചു. ആലുവ ടൗൺ ഹാളിന് മുന്നിൽ നടന്ന പ്രതിഷേധ യോഗം ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി വി.പി. ജോർജ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ് ആനന്ദ് ജോർജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എം.ഐ. ദേവസിക്കുട്ടി, ജീമോൻ കയ്യാല, തോപ്പിൽ അബു, സി.പി. നൗഷാദ്, കെ.പി. സിയാദ്, പി.എസ്. അബ്‌ദുൽ ഖാദർ, മുഹമ്മദ് സഗീർ, പോളി ഫ്രാൻസിസ്, ദാവൂദ് ഖാദർ, എ.സി. എൽദോ, ഷിജോ തച്ചപ്പിള്ളി, ഗീത ബാബു, ജോസ് മേച്ചേരി, എൻ.ബി. അബു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.