മാല പൊട്ടിക്കാൻ ശ്രമിച്ചയാൾ റിമാൻഡിൽ

ആലുവ: കെ.എസ്.ആർ.ടി.സി സ്‌റ്റാൻഡിന് സമീപം കാൽനടക്കാരിയുടെ കഴുത്തിൽനിന്ന് സ്വർണമാല കവരാൻ ശ്രമിച്ച കേസിൽ പശ്ചിമബംഗാൾ സ്വദേശിയെ കോടതി റിമാൻഡ് ചെയ്തു. ആലുവയിലെ സ്വകാര്യ ഹോട്ടലിലെ തൊഴിലാളിയായ സെയ്ഫുൾ ഷേഖാണ് (22) റിമാൻഡിലായത്. വെള്ളിയാഴ്ച വൈകീട്ട് ആറോടെ എടത്തല സ്വദേശിനി ഫാത്തിമയുടെ മാല പൊട്ടിക്കാനാണ് ശ്രമിച്ചത്. ഇവർ ബഹളം െവച്ചതോടെ യാത്രക്കാർ ഓടിച്ചിട്ട് പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. ഹോട്ടലിൽനിന്ന് മൊബൈൽ ഫോൺ കവർന്നു ആലുവ: ഹോട്ടലിൽനിന്ന് മൊബൈൽ ഫോൺ കവർന്നു. പറവൂർ കവല മേനാച്ചേരി ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന തലശ്ശേരി കിച്ചൺ ഹോട്ടലിൽനിന്നാണ് മൊബൈൽ ഫോൺ നഷ്‌ടമായത്‌. വെള്ളിയാഴ്ച രാത്രി 11.40നാണ് സംഭവം. ഭക്ഷണം കഴിക്കാനെന്ന വ്യാജേന ഹോട്ടലിലേക്ക് പ്രവേശിക്കുന്നയാൾ, കാഷ് കൗണ്ടറിൽ ഇരിക്കുന്ന ഫോൺ കണ്ടതോടെ അത് എടുത്ത് മടങ്ങുന്ന സി.സി ടി.വി ദൃശ്യം ലഭിച്ചിട്ടുണ്ട്. ഈ സമയം കൗണ്ടറിൽ ആളുണ്ടായിരുന്നില്ല. മുണ്ടും ഷർട്ടും ധരിച്ച മോഷ്‌ടാവിന് 45 വയസ്സ് തോന്നിക്കും. ആലുവ പൊലീസിൽ പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.